CMDRF

യുക്രെയ്നെ തകർത്ത് ഇന്ത്യ; വനിതാ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് സെമിയിൽ

യുക്രെയ്നെ തകർത്ത് ഇന്ത്യ; വനിതാ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് സെമിയിൽ
യുക്രെയ്നെ തകർത്ത് ഇന്ത്യ; വനിതാ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് സെമിയിൽ

ന്ത്യയുടെ സ്വർണ മെഡൽ മോഹങ്ങൾക്ക് പ്രതീക്ഷയേറുന്നു. ഗുസ്തിയിൽ അത്യുഗ്രൻ പ്രകടനവുമായി 50 കിലോഗ്രാം വിഭാഗത്തിൽ വിനേഷ് ഫോഗട്ടും സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ യുക്രെയ്ൻ താരം ഒക്സാന ലിവാച്ചിനെ വീഴ്ത്തിയാണ് വിനേഷ് ഫോഗട്ടിന്റെ സെമി പ്രവേശം. മുൻ യൂറോപ്യൻ ചാംപ്യനും ലോക ചാംപ്യൻഷിപ്പ് മെഡൽ ജേതാവുമായ യുക്രയ്ൻ താരത്തെ 7–5നാണ് ഫോഗട്ട് തകകർത്തത്.

നേരത്തെ, ആവേശകരമായ പ്രീക്വാർട്ടറിൽ ഒന്നാം സീഡും നിലവിലെ ഒളിംപിക് സ്വർണ മെഡൽ ജേതാവുമായ ജപ്പാന്റെ സുസാകി യുയിയെയാണ് വിനേഷ് ഫോഗട്ട് തോൽപ്പിച്ചത്. 3–2നാണ് വിനേഷിന്റെ വിജയം.അതെ സമയം, വനിതാ വിഭാഗം 400 മീറ്റർ റെപ്പഷാജ് റൗണ്ടിൽ മത്സരിച്ച കിരൺ പാഹലിന് നിരാശ. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരത്തിന് സെമിയിൽ കടക്കാനായില്ല. താരത്തിന് നേരിട്ടു സെമിഫൈനൽ യോഗ്യത നേടാനായിരുന്നില്ല. 52.51 സെക്കൻഡിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കിരൺ റെപ്പഷാജ് റൗണ്ടിനാണ് യോഗ്യത നേടിയത്.

6 ഹീറ്റ്സിൽ ഓരോന്നിലും ആദ്യ 3 സ്ഥാനത്തെത്തിയ താരങ്ങൾ നേരിട്ടു സെമിയിലെത്തി. ടേബിൾ ടെന്നിസിൽ പുരുഷ ടീം ഇനത്തിൽ പ്രീക്വാർട്ടറിൽ ഹർമീത് ദേശായി, ശരത് കമൽ, മാനവ് താക്കർ എന്നിവർ ഒന്നാം സീഡായ ചൈനയോടു തോറ്റു പുറത്തായി. പുരുഷ ഹോക്കിയിൽ മെഡലുറപ്പിക്കാൻ ഇന്ത്യ ഇന്ന് ജർമനിക്കെതിരെയും കളത്തിലിറങ്ങും. ജയിച്ചാൽ ഫൈനൽ യോഗ്യതയ്‌ക്കൊപ്പം സ്വർണമോ വെള്ളിയോ ഉറപ്പാക്കുകയും ചെയ്യാം. രാത്രി 10.30നാണ് മത്സരം.

Top