CMDRF

രാഷ്ട്രീയ ഗോദയിൽ കരുത്ത് തെളിയിച്ച് വിനേഷ് ഫോഗട്ട്

രാഷ്ട്രീയ ഗോദയിൽ കരുത്ത് തെളിയിച്ച് വിനേഷ് ഫോഗട്ട്
രാഷ്ട്രീയ ഗോദയിൽ കരുത്ത് തെളിയിച്ച് വിനേഷ് ഫോഗട്ട്

ഹരിയാന: രാഷ്ട്രീയ ഗോദയിൽ കരുത്ത് തെളിയിച്ച് വിനേഷ് ഫോഗട്ട്. ജുലാനയിൽ 6140 വോട്ടുകൾക്കാണ് വിനേഷ് ജയിച്ചത്. ആം ആദ്മി പാർട്ടിയുടെ കവിത ദലാലായിരുന്നു ജാട്ട് ഹൃദയഭൂമിയിലെ പ്രധാന സീറ്റായ ജുലാനയിൽ വിനേഷിന്റെ എതിരാളി. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചത് യോഗേഷ് ബൈരാഗിയായിരുന്നു.

രാജ്യം ഒന്നടങ്കം ശ്രദ്ധിച്ച രാഷ്ട്രീയ പോരാട്ടത്തിൽ, ബിജെപി സ്ഥാനാർഥി, ക്യാപ്റ്റൻ യോഗേഷ് ഭൈരഗിയെന്ന മുൻ സൈനികോദ്യോഗസ്ഥനെയാണ് വിനേഷ് അട്ടിമറിച്ചത്.

പാരിസ് ഒളിമ്പിക്സിൽ ഭാരക്കൂടുതൽ വിവാദ​ത്തെ തുടർന്ന് ഗുസ്തി 50 കി.ഗ്രാം വിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ അയോഗ്യയാക്കപ്പെടുകയും പിന്നീട് വിരമിക്കുകയുമായിരുന്നു വിനേഷ്. കോൺഗ്രസിൽ ചേർന്ന വിനേഷിന് ജുലാനയിൽ മത്സരിക്കാൻ കോൺഗ്രസ് ടിക്കറ്റ് നൽകുകയായിരുന്നു.

Top