കർഷകസമര വേദിയിലെത്തി വിനേഷ് ഫോഗട്ട്

ശംഭു അതിർത്തിയിലെത്തിയശേഷമായിരുന്നു വിനേഷ് ഫോഗട്ടിന്റെ പ്രതികരണം

കർഷകസമര വേദിയിലെത്തി വിനേഷ് ഫോഗട്ട്
കർഷകസമര വേദിയിലെത്തി വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: കർഷകസമര വേദിയിലെത്തി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. 200 ദിവസമായി കർഷകർ പ്രതിഷേധമിരിക്കുന്നത് വേദനാജനകമാണെന്നും കർഷകരാണ് രാജ്യത്തെ നയിക്കുന്നതെന്നും വിനേഷ് പ്രതികരിച്ചു. എല്ലാവരും രാജ്യത്തെ പൗരന്മാരാണ്. അവരില്ലാതെ ഒന്നും സാധ്യമല്ല. ജനങ്ങൾ ഇങ്ങനെ തെരുവിൽ ഇരുന്നാൽ രാജ്യം പുരോഗമിക്കില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ശംഭു അതിർത്തിയിലെത്തിയശേഷമായിരുന്നു വിനേഷ് ഫോഗട്ടിന്റെ പ്രതികരണം.

“ഒരു കർഷക കുടുംബത്തിൽ ജനിച്ചത് എൻ്റെ ഭാഗ്യമാണ്. ഞാൻ നിങ്ങളോടൊപ്പമുണ്ടെന്ന് പറയാൻ ആഗ്രഹിക്കുന്നു. അവകാശങ്ങൾക്കായി നമ്മൾ നിലകൊള്ളണം, കാരണം മറ്റാരും നമുക്കായി വരില്ല.” വിനേഷ് ഫോഗട്ട് പറഞ്ഞു.കായിക താരത്തെ കർഷകർ ഹാരമണിയിച്ചാണ് ആദരിച്ചത്. പ്രതിഷേധം സമാധാനപരമായും എന്നാൽ തീവ്രതയോടെയുമാണ് നടക്കുന്നതെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞു. കേന്ദ്രം തങ്ങളുടെ ആവശ്യങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പരാമർശിച്ചു.ഡൽഹിയിലേക്കുള്ള മാർച്ച് അധികൃതർ തടഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ കർഷകർ ശംഭു അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. എല്ലാ വിളകൾക്കും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരൻ്റി നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം.

Top