CMDRF

വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലേക്കോ?

വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലേക്കോ?
വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലേക്കോ?

ചണ്ഡിഗഢ്: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കും. വിനേഷ് ഫോഗട്ടിനെ രാഷ്ട്രീയത്തിലെത്തിക്കാന്‍ വിവിധ പാര്‍ട്ടികള്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. നേരത്തേ രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിനേഷിനെ സമീപിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഹരിയാനയില്‍ വിനേഷിന്റെ പേരില്‍ ഇതിനോടകം തന്നെ രാഷ്ട്രീയ കരുനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് മതിയായ അംഗ സംഖ്യ ഉണ്ടായിരുന്നെങ്കില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് വിനേഷിനെ നാമനിര്‍ദേശം ചെയ്യുമെന്ന് ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. അതേസമയം വിനേഷ് ഫോഗട്ട് ഏത് രാഷ്ട്രീയപാര്‍ട്ടിയിലാണ് ചേരുകയെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.

Top