CMDRF

തൊഴില്‍ നിയമലംഘനം; ഒമാനില്‍ 110 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

തൊഴില്‍ നിയമലംഘനം; ഒമാനില്‍ 110 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍
തൊഴില്‍ നിയമലംഘനം; ഒമാനില്‍ 110 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

മ​സ്ക​ത്ത്​: ഒമാനില്‍ തൊ​ഴി​ൽ നി​യ​മലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നൂറിലേറെ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. അ​ൽ​വു​സ്ത​യി​ൽ​നി​ന്നാണ്​ 110 പ്ര​വാ​സി ​തൊ​ഴി​ലാ​ളി​ക​ളെ അ​ധി​കൃ​ത​ർ അ​റ​സ്റ്റു ചെ​യ്തത്. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റി​ലെ ജോ​യി​ന്‍റ് ഇ​ൻ​സ്‌​പെ​ക്ഷ​ൻ ടീം ​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളികള്‍ ഒത്തുകൂടുന്ന സ്ഥ​ല​ങ്ങ​ളി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്. പിടിയിലായവര്‍ക്കെതിരായ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അറിയിച്ചു.

പൊതുധാര്‍മ്മികത ലംഘിച്ചെന്ന കേസില്‍ നിരവധി സ്ത്രീകള്‍ അറസ്റ്റില്‍. മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പൊതുധാര്‍മ്മികത ലംഘിക്കുകയും വിദേശികളുടെ താമസ നിയമം ലംഘിക്കുകയും ചെയ്തെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.അറസ്റ്റിലായ സ്ത്രീകള്‍ ഏഷ്യന്‍ പൗരത്വമുള്ളവരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.

Top