CMDRF

ഉച്ചവിശ്രമനിയമ ലംഘനം; മസ്‌കത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 49 കേസുകള്‍

ഉച്ചവിശ്രമനിയമ ലംഘനം; മസ്‌കത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 49 കേസുകള്‍
ഉച്ചവിശ്രമനിയമ ലംഘനം; മസ്‌കത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 49 കേസുകള്‍

മസ്‌കത്ത്: ഉച്ചവിശ്രമനിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്‌കത്തില്‍ 49 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് തൊഴില്‍ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. കത്തുന്ന വെയിലില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമേകാനായുള്ള നിയമം പ്രാബല്യത്തില്‍ വന്ന് ഒരു മാസത്തിനിടെയാണ് ഇത്തരം ലംഘനങ്ങള്‍ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. തലസ്ഥാന നഗരിയില്‍ തൊഴില്‍ മന്ത്രാലയം അധികൃതര്‍ 143 ഫീൽഡ് സന്ദര്‍ശനങ്ങളും തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കുമായി 72 ബോധവല്‍ക്കരണ സെഷനുകളും നടത്തി, വടക്കന്‍ ബത്തിനയില്‍ തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കുമായി 54 ഫീല്‍ഡ് സന്ദര്‍ശനങ്ങളും 17 ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ദാഖിലിയയില്‍ 24 ഫീല്‍ഡ് സന്ദര്‍ശനങ്ങളാണ് നടത്തിയത്. 147 ബോധവല്‍ക്കരണ പരിപാടികളും ഒരുക്കി. ദാഹിറയില്‍ 26 ഫീല്‍ഡ് സന്ദര്‍ശനങ്ങളും 50 ബോധവല്‍ക്കരണ സെഷനുകളും ദോഫാര്‍ മേഖലയില്‍ ഏഴ് ബോധവല്‍ക്കരണ സെഷനുകളും 14 ഫീല്‍ഡ് സന്ദര്‍ശനങ്ങളും ബുറൈമിയില്‍ 16 ഫില്‍ഡ് സന്ദര്‍ശനങ്ങളും 16 ബോധവല്‍ക്കരണ പരിപാടികളു തൊഴില്‍ മന്ത്രാലയം അധികൃതരുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ചു. മുസന്ദത്ത് നടത്തിയ 45 ഫീല്‍ഡ് സന്ദര്‍ശനത്തില്‍ 15 കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം പിഴ ചുമത്തി.

തൊഴില്‍ മന്ത്രാലയം എല്ലാ വര്‍ഷവും പ്രഖ്യാപിക്കാറുള്ള ഉച്ചവിശ്രമവേള ജൂണ്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഒമാന്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്ക്ള്‍ 16 പ്രകാരമാണ് ജൂണ്‍ മുതല്‍ ആഗസ്റ്റുവരെയുള്ള കാലയളവില്‍ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികള്‍ക്ക് വിശ്രമം നല്‍കുന്നത്. ഇതുപ്രകാരം പുറത്ത് ജോലിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12.30മുല്‍ 3.30വരെയുള്ള സമയങ്ങളില്‍ വിശ്രമം നല്‍കാന്‍ കമ്പനിയും തൊഴില്‍ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്. തൊഴിലാളികളുടെ ആരോഗ്യ-തൊഴില്‍ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതര്‍ മധ്യാഹ്ന അവധി നല്‍കുന്നത്. ഉച്ചവിശ്രമം നടപ്പിലാക്കാന്‍ തൊഴില്‍ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സഹകരണം ബന്ധപ്പെട്ടവര്‍ നടത്തിയിട്ടുണ്ട്. അതേസമയം, ഇത് ലഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി, 500 റിയാലില്‍ കുറയാത്തതും 1000 റിയാലില്‍ കൂടാത്തതുമായ പിഴയും ചുമത്തും.

Top