CMDRF

വി​സ നി​യ​മ​ ലം​ഘനം; 350 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാടുകടത്തി

നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാടുകടത്തിയതായി റിപ്പോർട്ട്

വി​സ നി​യ​മ​ ലം​ഘനം; 350 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാടുകടത്തി
വി​സ നി​യ​മ​ ലം​ഘനം; 350 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാടുകടത്തി

നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാടുകടത്തിയതായി റിപ്പോർട്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെയാണ് തൊഴിൽ, താമസ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 350 വി​ദേ​ശ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചത്. ഒ​ക്ടോ​ബ​ർ 13 മു​ത​ൽ 19 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി 1780 തൊ​ഴി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. ഇതിൽ താ​മ​സ വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 33 പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ​ക്ക് പു​റ​മെ, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 18 കാ​മ്പ​യി​നു​ക​ൾ ന​ട​ന്നു. മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​റ്, നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​റ്, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ട് എ​ന്നി​ങ്ങ​നെ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി. ടൂ​റി​സ്റ്റ് വി​സ​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നും ടൂ​റി​സ്റ്റ് വി​സ​യി​ലെ​ത്തി തൊ​ഴി​ൽ തേ​ടു​ന്ന​ത് ത​ട​യാ​നു​മാ​യി രാ​ജ്യം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Also Read;ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം; ശിക്ഷ കടുപ്പിച്ച് ദുബൈ പൊലീസ്

ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്‌​സ്, ഗ​വ​ർ​ണ​റേ​റ്റി​ന്റെ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ്, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് വെ​ർ​ഡി​ക്റ്റ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ൾ​ട്ട​ർ​നേ​റ്റി​വ് സെ​ന്റ​ൻ​സി​ങ്, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ്, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി എ​ന്നീ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ കാ​മ്പ​യി​നി​ൽ പ​​ങ്കെ​ടു​ത്തു

തൊ​ഴി​ലു​ട​മ​ക​ൾ ന​ൽ​കു​ന്ന ശ​രി​യാ​യ പെ​ർ​മി​റ്റു​ക​ളി​ല്ലാ​തെ ജോ​ലി​ക്കാ​യി എ​ത്തു​ന്ന​വ​രെ പി​ടി​കൂ​ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​ന്​ വി​വി​ധ തൊ​ഴി​ലി​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പരിശോധനകൾ കൂടുതൽ കാര്യക്ഷമമാകാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ പറയുന്ന്.

Top