CMDRF

നിയമലംഘനം, ഓണ്‍ലൈന്‍ നിക്ഷേപ പ്ലാറ്റ്‌ഫോമിന് 4.5 ലക്ഷം ദിര്‍ഹം പിഴയുമായി; അബുദാബി ഫിനാന്‍ഷ്യല്‍ സര്‍വിസസ് റഗുലേറ്ററി അതോറിറ്റി

ദുബൈ: നിയമലംഘനം നടത്തിയ ഓണ്‍ലൈന്‍ നിക്ഷേപ, ട്രേഡിങ് പ്ലാറ്റ്‌ഫോമിന് 4.5 ലക്ഷം ദിര്‍ഹം പിഴ ചുമത്തി. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വ ഡിജിറ്റല്‍ വെല്‍ത്ത് എന്ന കമ്പനിക്കെതിരെയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിലെ ഫിനാന്‍ഷ്യല്‍ സര്‍വിസസ് റഗുലേറ്ററി അതോറിറ്റി പിഴ ചുമത്തിയത്. അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ നിക്ഷേപം ക്ഷണിക്കുന്നതിനുമുമ്പ് എഫ്.എസ്.ആര്‍.എ അംഗീകരിച്ച കൃത്യമായ രേഖകള്‍ ഉപഭോക്താവിന് മുമ്പാകെ നല്‍കണമെന്നാണ് നിയമം. ഇത് പാലിക്കുന്നതില്‍ സര്‍വ ഡിജിറ്റല്‍ വെല്‍ത്ത് പരാജയപ്പെട്ടതായി പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. 2023 ഏപ്രില്‍, മേയ് മാസങ്ങളില്‍ സെക്യൂരിറ്റികളില്‍ നിക്ഷേപം ക്ഷണിച്ചിരുന്നു. ഇതില്‍ ഓഫര്‍ സംബന്ധിച്ച് അധികൃതര്‍ അംഗീകരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Top