CMDRF

പുത്തന്‍ കാര്‍ സ്വന്തമാക്കി വൈറല്‍ താരം,അമല ഷാജി

പുത്തന്‍ കാര്‍ സ്വന്തമാക്കി വൈറല്‍ താരം,അമല ഷാജി
പുത്തന്‍ കാര്‍ സ്വന്തമാക്കി വൈറല്‍ താരം,അമല ഷാജി

ന്ത്യയിലെ തന്നെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സില്‍ ഒരാളാണ് മലയാളിയായ അമല ഷാജി. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള അമല തിരുവനന്തപുരം സ്വദേശിനിയാണ്. രസകരമായ കണ്ടന്റുകളുമായാണ് താരം ആരാധകരെ കൈയ്യിലെടുക്കുന്നത്. രാജ്യത്തെ അറിയപ്പെടുന്ന ടിക്ടോക് താരമായിരുന്ന അമല ആപ്പിന് നിരോധനം വന്നതോടെ ഇന്‍സ്റ്റഗ്രാമിലേക്ക് ചുവട് മാറുകയായിരുന്നു. നിലവില്‍ 40 ലക്ഷത്തിലേറെ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ 22-കാരിയെ പിന്തുടരുന്നത്. മലയാളികളേക്കാള്‍ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലാണ് അമലക്ക് ഫാന്‍സ് കൂടുതലെന്നതാണ് രസകരം. അമലയുടെ ഡാന്‍സ്, ലിപ് സിങ്ക് വീഡിയോകളില്‍ പലതും ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയിട്ടുണ്ട്. ഡാന്‍സും അഭിനയവും ഒരുപോലെ പാഷനായി കൊണ്ടുനടക്കുന്ന അമല ഷാജി പക്ഷേ നൃത്തം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. ഓരേ വര്‍ഷവും ബിഗ് ബോസ് റിയാലിറ്റി ഷോ അനൗണ്‍സ് ചെയ്യുമ്പോള്‍ മത്സരാര്‍ത്ഥികളുടെ സാധ്യത ലിസ്റ്റില്‍ ആദ്യം ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് അമല ഷാജി. മറ്റ് ഇന്‍ഫ്ലുവന്‍സേഴ്സിനെ പോലെ തന്നെ സോഷ്യല്‍ മീഡിയ അമലയുടെയും ജീവിത നിലവാരം ഉയര്‍ത്തുകയാണ്.

ഇപ്പോള്‍ ഒരു പുത്തന്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അമല. ഹ്യുണ്ടായിയുടെ ജനപ്രിയ മൈക്രോ എസ്യുവിയായ എക്സ്റ്ററാണ് അമല വാങ്ങിയിരിക്കുന്നത്. കുടുംബത്തോടൊപ്പം ഹ്യുണ്ടായി ഡീലര്‍ഷിപ്പിലെത്തിയാണ് താരം താക്കോല്‍ ഏറ്റുവാങ്ങിയത്. കുടുംബത്തിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റ വിവരം അമല തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചു. ബുധനാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 1 ലക്ഷത്തിലേറെ പേര്‍ ലൈക്ക് അടിച്ചിട്ടുണ്ട്. കാര്‍ ഡെലിവറിയെടുത്ത ശേഷം കുടുംബത്തോടൊപ്പം ഷോറൂമില്‍ നിന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ അടക്കം വീഡിയോയില്‍ ഉണ്ട്. പുത്തന്‍ കാര്‍ സ്വന്തമാക്കിയ താരത്തിന് നിരവധി സെലിബ്രിറ്റികളും ആരാധകരും കമന്റ് ബോക്സിലൂടെ ആശംസകള്‍ അറിയിച്ചു. ഹ്യുണ്ടായി എക്സ്റ്ററിന്റെ ടോപ് എന്‍ഡ് വേരിയന്റാണ് അമല തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന. സ്റ്റേറി നൈറ്റ് ഷെയ്ഡിലാണ് കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ ഹ്യുണ്ടായി കാറിന് 6.13 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്.

Top