CMDRF

105ാം വയസ്സിൽ എം എ കരസ്ഥമാക്കി വിർജീനിയ ഹിസ്​ലോപ്

രണ്ടാം ലോക മഹായുദ്ധം മൂലം നടക്കാതെപോയ ബിരുദാനന്തര ബിരുദ പഠനം 83 വർഷത്തിനുശേഷം പൂർത്തീകരിച്ചയാളുടെ ജീവിത കഥയാണ് വാർത്തകളിൽ ഇടംപിടിച്ചത്

105ാം വയസ്സിൽ എം എ കരസ്ഥമാക്കി   വിർജീനിയ ഹിസ്​ലോപ്
105ാം വയസ്സിൽ എം എ കരസ്ഥമാക്കി   വിർജീനിയ ഹിസ്​ലോപ്

ന്യൂയോർക്ക്: രണ്ടാം ലോക മഹായുദ്ധം മൂലം നടക്കാതെപോയ ബിരുദാനന്തര ബിരുദ പഠനം 83 വർഷത്തിനുശേഷം പൂർത്തീകരിച്ചയാളുടെ ജീവിത കഥയാണ് വാർത്തകളിൽ ഇടംപിടിച്ചത്. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽനിന്ന് 105ാം വയസ്സിൽ എം എ കരസ്ഥമാക്കി ചരിത്രത്തിൻറെ ഭാഗമായിരിക്കുകയാണ് വിർജീനിയ ഹിസ്​ലോപ് എന്ന അമേരിക്കക്കാരി. 1940ലാണ് ഇവർ ബിരുദം പൂർത്തിയാക്കിയത്. ഫൈനൽ പ്രോജക്ടിൻറെ സമയത്താണ് ജോർജ് ഹിസ്​ലോപ്പുമായി ഇവരുടെ വിവാഹം നടന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് സൈനിക സേവനത്തിനായി ഹിസ്​ലോപ്പിന് പോകേണ്ടിവന്നപ്പോൾ വിർജീനിയക്കും കൂടെ പോകേണ്ടി വന്നു. അതോടെ തുടർപഠനം വഴിമുട്ടി.

Also read: എക്സിന് വിലക്കേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി

ആഗ്രഹങ്ങളെല്ലാം മാറ്റിവെച്ച് 83 വർഷം അവർ കുടുംബത്തിനായി ജീവിച്ചു. പതിറ്റാണ്ടുകൾക്കിപ്പുറം സ്റ്റാൻഫോർഡിൽ മടങ്ങിയെത്തി ബിരുദാനന്തര ബിരുദം കരസ്ഥമാക്കി അക്കാദമിക സ്വപ്നം തിരിച്ചുപിടിച്ച് യുവാക്കൾക്കും വയോധികർക്കുമെല്ലാം പ്രചോദനമായിരിക്കുകയാണ് വിർജീനിയ.

Top