‘വെര്‍ച്വല്‍ അറസ്റ്റ്’; മാലാ പാർവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം

മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന് ഉറപ്പിക്കാൻ ഐ.ഡി. കാർഡ് അടക്കം അവർ അയച്ചു

‘വെര്‍ച്വല്‍ അറസ്റ്റ്’; മാലാ പാർവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം
‘വെര്‍ച്വല്‍ അറസ്റ്റ്’; മാലാ പാർവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം

കോഴിക്കോട്: നടി മാലാ പാര്‍വതിയില്‍ നിന്ന് ‘വെര്‍ച്വല്‍ അറസ്റ്റ്’ വഴി പണം തട്ടാന്‍ ശ്രമം. കൊറിയർ തടഞ്ഞുവെച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പു സംഘം മാലാ പാർവതിയെ വിളിച്ചത്. മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് വിളി വന്നത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഐഡി കാര്‍ഡ് അടക്കം കൈമാറി. എന്നാൽ പെട്ടെന്ന് തന്നെ ബുദ്ധിപരമായി പ്രവർത്തിച്ചതിനാൽ രക്ഷപ്പെട്ടു. ഐഡി കാര്‍ഡില്‍ അശോക സ്തംഭം കാണാത്തത് മാലാ പാർവതിയുടെ ശ്ര​ദ്ധയിൽ പെടുകയായിരുന്നു.

മധുരയിൽ ഷൂട്ടിങ്ങിനിടയിൽ രാവിലെ 10 മണിയോടെയാണ് ഫോൺകോൾ വന്നത്. കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് കോള്‍ വന്നത്. മുന്‍പും സമാനമായ നിലയില്‍ കൊറിയര്‍ തടഞ്ഞുവെച്ച സംഭവം ഉണ്ടായിട്ടുണ്ട്. യുകെയില്‍ നിന്ന് ഒരു ഉല്‍പ്പന്നം വരുത്തിയപ്പോള്‍ കസ്റ്റംസ് പിടിച്ചുവെയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് പൈസ അടയക്കുകയായിരുന്നു. അതുകൊണ്ട് ഇതും സത്യമായിരിക്കുമെന്നാണ് കരുതിയത്. അഞ്ച് പാസ്പോർട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാർഡ്, ലാപ്ടോപ്പ്, 200 ഗ്രാം എം.ഡി.എം.എ. തുടങ്ങിയവയായിരുന്നു പാക്കേജിൽ ഉണ്ടായിരുന്നതെന്നാണ് അവർ പറഞ്ഞത്.

Also Read: കൊല്ലത്ത് 10 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന് ഉറപ്പിക്കാൻ ഐ.ഡി. കാർഡ് അടക്കം അവർ അയച്ചു. അതിനിടെ കോളില്‍ ഒരു ബ്രേക്ക് വന്നു. അപ്പോള്‍ ഞാന്‍ ഗൂഗിളില്‍ തിരഞ്ഞു. ഇതോടെ ഐഡി കാര്‍ഡില്‍ അശോക സ്തംഭം ഇല്ലാത്ത കാര്യം തിരിച്ചറിഞ്ഞു. ഈ സംശയമാണ് തട്ടിപ്പാണ് എന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. പിന്നീട് അവര്‍ വിളിച്ചിട്ടില്ല’- മാലാ പാര്‍വതി പറഞ്ഞു.

വാട്സാപ്പിലായിരുന്നു സംസാരം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ കൈയിൽ ഫോൺ കൊടുത്ത് സംസാരിച്ചപ്പോഴേക്കും അവർ കോൾ കട്ടാക്കി പോയെന്നും മാല പാർവതി പറഞ്ഞു.

Top