വിശാലിനെ നായകനാക്കി ഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച രത്‌നം എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. തമിഴ് ഒറിജിനല്‍ പതിപ്പിനൊപ്പം തെലുങ്ക് മൊഴിമാറ്റ പതിപ്പും ഒടിടിയില്‍ ഉണ്ട്. വിശാലിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് രത്‌നം. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് കഴിഞ്ഞ വര്‍ഷമെത്തിയ മാര്‍ക്ക് ആന്റണി ആയിരുന്നു. അതിന് ശേഷമെത്തുന്ന വിശാല്‍ ചിത്രമെന്ന നിലയില്‍ ബോക്‌സ് ഓഫീസിന് അല്‍പസ്വല്‍പം പ്രതീക്ഷ ഉണ്ടായിരുന്ന ചിത്രമാണ് രത്‌നം. എന്നാല്‍ തിയറ്ററുകളില്‍ ചിത്രത്തെ പ്രേക്ഷകര്‍ പൂര്‍ണ്ണമായും കൈയൊഴിഞ്ഞു.
ആദ്യ വാരം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ 15.5 കോടി ആയിരുന്നു. എന്നാല്‍ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ അതില്‍ 87 ശതമാനം ഇടിവാണഅ രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് രണ്ടാം വാരം നേടാനായത് വെറും രണ്ട് കോടി ആയിരുന്നു. ആദ്യ രണ്ട് ആഴ്ചകളില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 50 ലക്ഷം മാത്രമായിരുന്നു.സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്, സീ സ്റ്റുഡിയോസ്, ഇന്‍വിനിയോ ഒറിജിന്‍ എന്നീ ബാനറുകളില്‍ കാര്‍ത്തികേയന്‍ സന്താനം, അലങ്കാര്‍ പാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിലെ നായിക പ്രിയ ഭവാനി ശങ്കര്‍ ആണ്. ഛായാഗ്രഹണം എം സുകുമാറും എഡിറ്റിംഗ് ടി എസ് ജേയും സംഗീതം ദേവി ശ്രീ പ്രസാദും നിര്‍വ്വഹിച്ചു. സമുദ്രക്കനി, യോഗി ബാബു, മുരളി ശര്‍മ്മ, ഹരീഷ് പേരടി തുടങ്ങിയവരും അഭിനയിച്ചു.