വിസ്താര ഇനി മുതൽ എയർ ഇന്ത്യയായി പറക്കും

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായിരുന്നു വിസ്താര

വിസ്താര ഇനി മുതൽ എയർ ഇന്ത്യയായി പറക്കും
വിസ്താര ഇനി മുതൽ എയർ ഇന്ത്യയായി പറക്കും

ന്യൂഡൽഹി: എയർ ഇന്ത്യയുമായി ലയിക്കുന്ന വിസ്താരയുടെ അവസാന ടേക്ക് ഓഫ് ഇന്ന്. നാളെ മുതൽ വിസ്താര എയർ ഇന്ത്യയായി സർവീസ് നടത്തും. 2022ലാണ് വിസ്താര എയർ ഇന്ത്യയുമായി കരാർ വെച്ചത്. കരാ‍ർ നടപടികൾ പൂർത്തിയായതോടെ വിസ്താരയുടെ എല്ലാ വിമാനങ്ങളും ഇനി എയർ ഇന്ത്യയുടെ ബ്രാൻഡ് ആയി മാറും.

Also Read:വിവാദ പരാമർശം; നടി കസ്തൂരി ഒളിവില്‍

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായിരുന്നു വിസ്താര. 2015 ജനുവരി ഒൻപത് മുതലാണ് വിസ്താര പറക്കൽ ആരംഭിച്ചത്. വിസ്താരയുടെ 49 ശതമാനം ഓഹരിയും സിംഗപ്പൂർ എയർലൈൻസിന്റേതാണ്.

എയർ ഇന്ത്യ-വിസ്താര ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നാണ് ഇപ്പോൾ സിംഗപ്പൂർ എയർലൈൻസ് അറിയിച്ചിരിക്കുന്നത്.

Top