CMDRF

വിസ്താര എയർലൈൻസിന്റെ ഡൽഹി-ലണ്ടൻ വിമാനത്തിന് ബോംബ് ഭീഷണി

ഒക്‌ടോബർ 18ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തുന്ന വിസ്താര-യു.കെ 17ന് സോഷ്യൽ മീഡിയയിൽ സുരക്ഷാ ഭീഷണി ലഭിച്ചിരുന്നു

വിസ്താര എയർലൈൻസിന്റെ ഡൽഹി-ലണ്ടൻ വിമാനത്തിന് ബോംബ് ഭീഷണി
വിസ്താര എയർലൈൻസിന്റെ ഡൽഹി-ലണ്ടൻ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡൽഹി: വെള്ളിയാഴ്ച ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. ഇതേ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് വിമാനം തിരിച്ചുവിട്ടു. ശനിയാഴ്ച പുലർച്ചെ വിമാനം സുരക്ഷിതമായി
ലാൻഡ് ചെയ്തതായും പരിശോധനകൾ നടക്കുന്നുണ്ടെന്നും എയർലൈൻ വക്താവ് അറിയിച്ചു.

നടപടികൾ പൂർത്തിയായാൽ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കും. ഭീഷണികൾ നിരന്തരം ഉയരുന്ന സാഹചര്യത്തിൽ കുറ്റവാളികളെ ‘നോ ഫ്ലൈ’ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെ കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ സിവിൽ ഏവിയേഷൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

Also Read: എയര്‍ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; ആകാശത്ത് ആശങ്ക

ഒക്‌ടോബർ 18ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തുന്ന വിസ്താര-യു.കെ 17ന് സോഷ്യൽ മീഡിയയിൽ സുരക്ഷാ ഭീഷണി ലഭിച്ചിരുന്നു. അതേസമയം, വെള്ളിയാഴ്ച ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പറക്കാൻ നിശ്ചയിച്ചിരുന്ന

ആകാസ എയർ ക്യു.പി 1366 വിമാനത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ ഭീഷണി ലഭിച്ചതായി അധികൃതർ പറഞ്ഞു.തുടർന്ന് എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്ന് ഇറക്കി പരിശോധന നടത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 40ഓളം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു.

Top