ശരീരത്തിന് പലതരം വിറ്റാമിനുകള്‍ ആവശ്യമാണ്. ആരോഗ്യം കാക്കുന്ന കാര്യത്തില്‍ ഓരോ വിറ്റാമിനും ഓരോ ദൗത്യവുമുണ്ട്. ശരീരത്തിന് പല പ്രക്രിയകളും പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ഒരു വിറ്റാമിനാണ് എ വിറ്റാമിന്‍. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ലയിക്കുന്ന സംയുക്തമാണിത്. ചിലതരം ക്യാന്‍സറുകള്‍ തടയാനും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും വിറ്റാമിന്‍ എ സഹായിക്കും. മുഖക്കുരു തടയാനും ചികിത്സിക്കാനും ഫലപ്രദമാണ് വിറ്റാമിന്‍ എ. ഇതിനെല്ലാമുപരിയായി വിറ്റാമിന്‍ എ യുടെ പ്രധാന ധര്‍മ്മങ്ങളിലൊന്ന് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന എന്നതാണ്. കാഴ്ചശക്തി കൂട്ടുന്നതില്‍ വിറ്റാമിന്‍ എ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ എയുടെ കുറവ് നിങ്ങളുടെ കാഴ്ചയെയും മൊത്തത്തിലുള്ള കണ്ണിന്റെ ആരോഗ്യത്തെയും ബാധിക്കും.
ശരീരത്തിലെ വിറ്റാമിന്‍ എയുടെ അഭാവം നിങ്ങളുടെ കാഴ്ചശക്തിയെ എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം. വൈറ്റമിന്‍ എയുടെ കുറവ് വൈറ്റമിന്‍ എയുടെ കുറവ് പല സങ്കീര്‍ണതകള്‍ക്കും കാരണമാകും. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, വിറ്റാമിന്‍ എയുടെ അഭാവത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് നിശാന്ധത. വിറ്റാമിന്‍ എയുടെ കുറവ് കോര്‍ണിയയെ വളരെ വരണ്ടതാക്കുകയും അന്ധതയ്ക്ക് കാരണമാകുകയും ചെയ്യും. അങ്ങനെ റെറ്റിനയ്ക്കും കോര്‍ണിയയ്ക്കും കേടുപാടുകള്‍ സംഭവിക്കും. വൈറ്റമിന്‍ എയുടെ കുറവ് കണ്‍ജക്റ്റിവല്‍ സീറോസിസ്, കോര്‍ണിയ സീറോസിസ്, കോര്‍ണിയല്‍ പാടുകള്‍ എന്നിവയും കാരണമാകും. കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടും. കണ്ണുനീര്‍ ഉത്പാദിപ്പിക്കാനുള്ള കഴിവില്ലാതെ വരും.ഓരോ വര്‍ഷവും വിറ്റാമിന്‍ എ കുറവ് കാരണം ഏകദേശം 2,50,000 – 5,00,000 കുട്ടികള്‍ അന്ധരാകുന്നുവെന്നും അവരില്‍ പകുതിയും കാഴ്ച നഷ്ടപ്പെട്ട് 12 മാസത്തിനുള്ളില്‍ മരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു.
വിറ്റമിന്‍ എ യുടെ അഭാവത്തിന്റെ ദോഷഫലങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് മാത്രമല്ല, അത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. വരണ്ട ചര്‍മ്മം സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത, സ്വാഭാവികമായി ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ട് , കുട്ടികളുടെ വളര്‍ച്ചാ വൈകല്യം ,കുട്ടികളില്‍ ഇടയ്ക്കിടെ നെഞ്ചിലും തൊണ്ടയിലും അണുബാധ ,മുറിവുകള്‍ ഉണങ്ങാന്‍ താമസം , അമിതമായ മുഖക്കുരു , വിറ്റാമിന്‍ എ യുടെ ഗുരുതരമായ കുറവ് ഗര്‍ഭധാരണത്തെയും മുലയൂട്ടുന്നതിനെയും പ്രതികൂലമായി ബാധിക്കും , കുട്ടികളില്‍ അസ്ഥി വളര്‍ച്ച മന്ദഗതിയിലാക്കുന്നു വിറ്റാമിന്‍ എയുടെ ഭക്ഷണ സ്രോതസ്സുകള്‍ പല ഭക്ഷണങ്ങളിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. കാരറ്റ്, ബ്രോക്കോളി, സാല്‍മണ്‍, ചീര, മധുരക്കിഴങ്ങ്, മാങ്ങ, തണ്ണിമത്തന്‍, പപ്പായ, ആപ്രിക്കോട്ട്, പേരക്ക, തക്കാളി, പാല്‍, മുട്ട എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കാരറ്റ് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ആരോഗ്യകരമായ ആന്റിഓക്സിഡന്റായ ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് കാരറ്റ്. ഗണ്യമായ അളവില്‍ ക്യാരറ്റ് കഴിക്കുന്നത് നിങ്ങളുടെ കാഴ്ചശക്തിയെ ഒരു പരിധി വരെ മെച്ചപ്പെടുത്തും. പച്ച ഇലക്കറികള്‍ ഉയര്‍ന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കലോറിയും കുറവാണ്. ചീര, മുരിങ്ങ, കെയ്ല്‍, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളില്‍ മാംഗനീസ്, പ്രോട്ടീന്‍, ഫോളേറ്റ്, ഫൈബര്‍, വിറ്റാമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം കാക്കുന്നു. കാപ്‌സിക്കം വിറ്റാമിന്‍ എ യുടെ മറ്റൊരു മികച്ച ഉറവിടമാണ് പച്ച അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള കാപ്‌സിക്കം. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകളും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. പാല്‍ വിറ്റാമിന്‍ എയുടെ പ്രധാന ഉറവിടമാണ് പാലും പാലുല്‍പന്നങ്ങളും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ പാല് ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ എ ലഭിക്കാനും കാഴ്ചശക്തി കൂട്ടാനുമുള്ള മികച്ച വഴിയാണ്. ബ്രോക്കോളി പോഷക മൂല്യത്തിന്റെ കാര്യത്തില്‍, ബ്രോക്കോളി ഒന്നാമതാണ്. ഈ പച്ചക്കറിയില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. സലാഡുകളുടെയും സൂപ്പുകളുടെയും രൂപത്തിലും നിങ്ങള്‍ക്ക് ഇത് കഴിക്കാം.