കിടിലൻ ഫീച്ചറുകളുമായി വിവോ ടി3 പ്രോ 5 ജി ഇന്ത്യയിലെത്തി

ക്യാമറ, പെർഫോമൻസ്, ബാറ്ററി എന്നിവയൊക്കെ വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ആണ് എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്.

കിടിലൻ ഫീച്ചറുകളുമായി വിവോ ടി3 പ്രോ 5 ജി ഇന്ത്യയിലെത്തി
കിടിലൻ ഫീച്ചറുകളുമായി വിവോ ടി3 പ്രോ 5 ജി ഇന്ത്യയിലെത്തി

വേശത്തിന് നടുവിലേക്ക് കിടിലൻ ഫീച്ചറുകളുമായി ഒരു പുതിയ വിവോ 5ജി സ്മാർട്ട്ഫോൺ പിറന്നുവീണിരിക്കുന്നു. 30000 രൂപയിൽ താഴെ വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ തേടുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് വിവോ T3 പ്രോ 5G എന്ന പുത്തൻ സ്മാർട്ട്ഫോൺ മോഡലാണ് വിവോ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട വിവോ ടി3 5ജിയുടെ പരമ്പരയിലേക്കാണ് ഈ പുതിയ ഫോണും ചേർക്കപ്പെട്ടിരിക്കുന്നത്.

അമോലെഡ് കർവ്ഡ് ഡിസ്‌പ്ലേ, 5,500 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സൽ പ്രൈമറി ക്യാമറ തുടങ്ങിയ ഫീച്ചറുകൾ സഹിതം എത്തുന്ന വിവോ ടി3 പ്രോ 5ജി മികച്ച ക്യാമറ, പെർഫോമൻസ്, ബാറ്ററി എന്നിവയൊക്കെ വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ആണ് എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്.

Vivo T3 Pro 5g

വിവോ ടി3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ കർവ്ഡ് ഫോൺ ആണ് ഇത് എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. 7.49 എംഎം അ‌ൾട്രാ സ്ലിം ആണ് ഈ ഫോൺ. “കർവ്ഡ് ഡിസ്‌പ്ലേയുള്ള സെഗ്‌മെൻ്റിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്‌ഫോൺ” ഇതാണെന്ന് വിവോ പറയുന്നു.

6.77 ഇഞ്ച് 3D കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR 10+ പിന്തുണ, 4500 നിറ്റ്സ് ​ബ്രൈറ്റ്നസ്, 2000Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിങ് റേറ്റ്, എസ്ജിഎസ് സർട്ടിഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ വിവോ T3 പ്രോ 5G വാഗ്ദാനം ചെയ്യുന്നു.

4nm ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് ഈ വിവോ സ്മാർട്ട്ഫോണിന്റെ ശക്തികേന്ദ്രം. അ‌ഡ്രിനോ 720 ജിപിയു പിന്തുണയും ഇതോടൊപ്പം എത്തുന്നു. 8ജിബി റാം + 8ജിബി വെർച്വൽ റാം, 128GB / 256GB (UFS2.2) ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും വിവോ ടി3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഐക്യൂ 12, ഐക്യൂ Z9s പ്രോ എന്നിവയുടേതിന് സമാനമായി ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആണ് വിവോ ടി3 പ്രോ 5ജിയിൽ ഉള്ളത്. ഇതിൽ 50-മെഗാപിക്സൽ സോണി IMX882 OIS മെയിൻ ക്യാമറയും 8-മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉണ്ട്. സെൽഫിക്കും വീഡിയോകോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 4D ഗെയിം ​​വൈബ്രേഷൻ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE തുടങ്ങിയ ഫീച്ചറുകളും ഈ ഫോണിലുണ്ട്.

80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററിയാണ് വിവോ ടി3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നത്. ക്യാമറയുമായി ബന്ധപ്പെട്ടും അ‌ല്ലാതെയും നിരവധി എഐ ഫീച്ചറുകളും ഈ ഫോണിലുണ്ട്. സാൻഡ്‌സ്റ്റോൺ ഓറഞ്ച്, എമറാൾഡ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത്.

വിവോ ടി3 പ്രോ 5ജിയുടെ 8ജിബി+ 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 24,999 രൂപയാണ് വില. 8ജിബി + 256 ജിബി വേരിയന്റ് 26,999 രൂപ വിലയിൽ എത്തുന്നു. എന്നാൽ ആകർഷകമായ ലോഞ്ച് ഓഫറുകൾ ഈ ഫോണിന് ലഭ്യമാണ്. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 3000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.

Also Read:13 മിനിറ്റിൽ ലാപ്‌ടോപ്പ് ഡെലിവറി; ഉപഭോക്താവിന് സമ്മാനവുമായി ഫ്ലിപ്പ്കാർട്ട്

വിവോ ടി3 പ്രോ 5ജിയുടെ 8ജിബി+ 128ജിബി അ‌ടിസ്ഥാന വേരിയന്റ് ലോഞ്ച് ഓഫറുകൾ സഹിതം 21,999 രൂപ വിലയിലും 8ജിബി + 256 ജിബി വേരിയന്റ് 23,999 രൂപ വിലയിലും ലഭ്യമാകും. സെപ്റ്റംബർ 3ന് ഉച്ചക്ക് 12 മുതലാണ് ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കുക. വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ആമസോണിലും ഈ ഫോൺ ലഭ്യമാകും

Top