ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ മികച്ച ഫോട്ടോ ലൈറ്റിങ് ക്ലാരിറ്റിയുള്ള V30e സീരീസ് അവതരിപ്പിച്ചു. 5500 എംഎഎച്ച് ബാറ്ററിയും സ്റ്റുഡിയോ ക്വാളിറ്റി ഓറ ലൈറ്റുമാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. സെമെന്റ്‌റ് ലീഡിങ് 50MP സോണി IMX882 OIS പ്രധാന ക്യാമറ, 32MP ഐ ഓട്ടോഫോക്കസ് സെല്‍ഫി ക്യാമറ, ഫ്രണ്ട്, റിയര്‍ ക്യാമറകള്‍ക്കുള്ള 4K വീഡിയോ റെക്കോര്‍ഡിംങ് ശേഷി എന്നിവയാണ് പുതിയ മോഡലിന്റെ മറ്റു പ്രത്യേകതകള്‍.അള്‍ട്രാ-സ്ലിം 3ഡി-കര്‍വ്ഡ് ഡിസ്‌പ്ലേയുള്ള പരിഷ്‌കരിച്ച ആഡംബര ഡിസൈനുള്ള ഫോണിന് താരതമ്യേന കനംകുറഞ്ഞ ബോഡിയാണ്. 190 ഗ്രാമാണ് ഭാരം. 6.78-ഇഞ്ച് അള്‍ട്രാ-സ്ലിം 3ഡി കര്‍വിഡ് ഡിസ്‌പ്ലേ, 93.3% സ്‌ക്രീന്‍-ടു-ബോഡി അനുപാതം, 5500 എംഎഎച്ച് ബാറ്ററി എന്നിവയും പ്രത്യേകതകളാണ്.
44W ഫാസ്റ്റ് ചാര്‍ജിങ്ങിനെ സപ്പോര്‍ട്ട് ചെയ്യും. മള്‍ട്ടി ടാസ്‌കിങ് അനുഭവം പ്രദാനം ചെയ്യുന്ന Qualcomm Snapdragon 6 Gen 1 പ്രോസസറാണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 5G നെറ്റ്വര്‍ക്ക് അഗ്രഗേഷനിലൂടെ 5G ചിപ്‌സെറ്റ് വേഗതയേറിയ നെറ്റ്വര്‍ക്ക് അനുഭവവും നല്‍കും. വിവോ V30e-യുടെ ക്യാമറ മൊഡ്യൂളിന് 50MP OIS സോണി IMX 882 സെന്‍സറാണ് നല്‍കിയിരിക്കുന്നത്. രാത്രിയില്‍ പോലും മികച്ച രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന, സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ലാഷിനേക്കാള്‍ ഒമ്പത് മടങ്ങ് കൂടുതല്‍ ലൈറ്റുമായി സ്റ്റുഡിയോ ക്വാളിറ്റി സ്മാര്‍ട്ട് ഓറ ലൈറ്റ് ഫീച്ചറും ഘടിപ്പിച്ചിരിക്കുന്നു. 1000 കെല്‍വിന്‍ മുതല്‍ 9000+ കെല്‍വിന്‍ വരെ വ്യത്യാസപ്പെടുന്ന ചുറ്റുമുള്ള ആംബിയന്റ് ലൈറ്റിനെ അടിസ്ഥാനമാക്കി ഫോട്ടോയുടെ തെളിച്ചവും നിറവും ക്രമീകരിക്കാന്‍ കഴിയും. 50 എംഎം പ്രൈം-ഫോക്കല്‍ ലെങ്തില്‍ ഫോട്ടോയെടുക്കാം. എച്ച്ഡി പോര്‍ട്രെയ്റ്റ് സംവിധാനം ഡി.എസ്.എല്‍.ആര്‍ ക്യാമറകളോട് സാമ്യമുള്ള പോര്‍ട്രെയ്റ്റുകള്‍ പകര്‍ത്തും.