വിവോ; വി40, വി40 പ്രോ എന്നിവ ഉടന്‍ ഇന്ത്യയില്‍ എത്തും

വിവോ; വി40, വി40 പ്രോ എന്നിവ ഉടന്‍ ഇന്ത്യയില്‍ എത്തും
വിവോ; വി40, വി40 പ്രോ എന്നിവ ഉടന്‍ ഇന്ത്യയില്‍ എത്തും

മുംബൈ: ചൈനീസ് ബ്രാന്‍ഡായ വിവോയുടെ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളായ വി40, വി40 പ്രോ എന്നിവ ഓഗസ്റ്റ് മാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇവയുടെ അടിസ്ഥാന മോഡല്‍ ഇതിനകം വിവിധ രാജ്യങ്ങളില്‍ ലഭ്യമാണ്.

വിവോ വി30, വിവോ വി30 പ്രോ എന്നിവയുടെ പിന്‍ഗാമികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വി40, വി40 പ്രോ എന്നീ സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ ആണിവ. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വി40 സിരീസ് ആഗോളവിപണിയില്‍ അവതരിക്കപ്പെട്ടത്. 50 മെഗാപിക്സല്‍ വീതമുള്ള മൂന്ന് സൈസ് ഒപ്റ്റിക്സ് ക്യാമറകളാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. മികച്ച ബാറ്ററിയും വേഗതയാര്‍ന്ന ചാര്‍ജിംഗും ചേരുമ്പോള്‍ വിവോ വി40, വിവോ വി40 പ്രോ എന്നിവ ഉപഭോക്താക്കളുടെ മനംകവരും എന്നാണ് പ്രതീക്ഷ.

6.78 ഇഞ്ചിന്റെ കേര്‍വ്ഡ് അമോല്‍ഡ് ഡിസ്പ്ലെയിലാണ് വിവോ വി40 വിദേശരാജ്യങ്ങളില്‍ അവതരിക്കപ്പെട്ടത്. സ്നാപ്ഡ്രാഗണ്‍ 7 ജെനറേഷന്‍ 3 ചിപ്സെറ്റോടെ ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനപ്പെടുത്തിയുള്ള ഫണ്‍ടച്ച്ഒഎസ് 14നാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും വി40നുണ്ട്. സൈസ് ഒപ്റ്റിക്സിന്റെ ഡുവല്‍ റീയര്‍ ക്യാമറയാണ് മറ്റൊരു ആകര്‍ഷണം. പ്രധാന സെന്‍സറും അള്‍ട്രാ-വൈഡ്-ആംഗിള്‍-ലെന്‍സും 50 എംപി വീതമുള്ളതാണ്. പ്രധാന ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. സെല്‍ഫി ക്യാമറയും 50 മെഗാപിക്സലിന്റെതാണ് എന്നതും പ്രത്യേകതയാണ്. 5,500 എംഎഎച്ചിന്റെ ബാറ്ററിയും 80 വാട്ട്സ് വയേര്‍ഡ് ഫ്‌ലാഷ്ചാര്‍ജറും വി40ന് പ്രതീക്ഷിക്കാം. ഇരട്ട സിം ഇടാനാവുന്ന ഫോണിന് 5ജി, വൈഫൈ 6, ബ്ലൂടൂത്ത് 5.4, എന്‍എഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയായിരിക്കും കണക്റ്റിവിറ്റി സൗകര്യങ്ങള്‍.

Top