CMDRF

സാൻ ഫെർണാണ്ടോ ഇന്ന് കൊളംബോയിലേക്ക് തിരിക്കും; പുറംകടൽ വരെ ടഗുകളുടെ അകമ്പടിയുണ്ടാകും

സാൻ ഫെർണാണ്ടോ ഇന്ന് കൊളംബോയിലേക്ക് തിരിക്കും; പുറംകടൽ വരെ ടഗുകളുടെ അകമ്പടിയുണ്ടാകും
സാൻ ഫെർണാണ്ടോ ഇന്ന് കൊളംബോയിലേക്ക് തിരിക്കും; പുറംകടൽ വരെ ടഗുകളുടെ അകമ്പടിയുണ്ടാകും

വിഴിഞ്ഞം; രാജ്യാന്തര തുറമുഖത്ത് കണ്ടെയ്നറുകളുമായി എത്തിയ ആദ്യ കപ്പൽ സാൻ ഫെർണാണ്ടോ ദൗത്യം പൂർത്തിയാകുന്നതോടെ ഇന്നു രാവിലെ 8നു ശേഷം കൊളംബോയിലേക്കു തിരിക്കും. ട്രയൽ റൺ എന്ന നിലയിൽ കണ്ടെയ്നർ ഇറക്കലിനു വേഗം കുറവായതാണു യാത്ര രണ്ടു ദിവസം കൂടി നീളാനിടയാക്കിയത്. ഇന്നലെ വൈകിട്ട് വരെ ആയിരത്തിലധികം കണ്ടെയ്നറുകൾ ഇറക്കി.

ഓട്ടമേറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന കണ്ടെയ്നർ ഇറക്കലുമായി ട്രെയിലർ ഡ്രൈവർമാർ പൊരുത്തപ്പെടാനുള്ള കാലതാമസമാണു ദൗത്യത്തിന്റെ വേഗം കുറച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. 1323 കണ്ടെയ്നറുകളാണു വിഴിഞ്ഞത്ത് ഇറക്കേണ്ടതെങ്കിലും പുനഃക്രമീകരണം ആവശ്യമായതിനാൽ 1930 കണ്ടെയ്നറുകൾ ഇറക്കും.

തുടർന്ന് 607 കണ്ടെയ്നറുകൾ തിരികെ കപ്പലിൽ കയറ്റിവിടും. കപ്പലിൽനിന്നു ക്രെയിൻ ഉയർത്താനുള്ള 8 ഷിപ് ടു ഷോർ(എസ്ടിഎസ്) ക്രെയിനുകളിൽ നാലെണ്ണമാണ് ആദ്യ ദിവസങ്ങളിൽ ഉപയോഗിച്ചത്. ഇന്നലെ 5 എസ്ടിഎസുകൾ ഉപയോഗിച്ചു.

Top