സംസ്ഥാനത്തിന് വന്‍ നേട്ടവുമായി വിഴിഞ്ഞം തുറമുഖം

നവംബര്‍ ഒന്‍പത് വരെയുള്ള കണക്ക് അനുസരിച്ച് വിഴിഞ്ഞം തുറമുഖത്ത് 46 കപ്പലുകളാണ് എത്തിയത്

സംസ്ഥാനത്തിന് വന്‍ നേട്ടവുമായി വിഴിഞ്ഞം തുറമുഖം
സംസ്ഥാനത്തിന് വന്‍ നേട്ടവുമായി വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്‍ ആരംഭിച്ച് നാല് മാസത്തിനിടെ എത്തിയത് 46 കപ്പലുകളാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. സർക്കാർ ഖജനാവിലേക്ക് ജിഎസ്ടി ഇനത്തിൽ 7.4 കോടി രൂപയുടെ വരുമാനമുണ്ടായെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വിഴിഞ്ഞം തുറമുഖത്ത് ട്രയൽ പുരോഗമിക്കുന്നതിനിടെ നേട്ടമുണ്ടായത് അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞമെന്ന് മന്ത്രി വി.എൻ വാസവൻ കൂട്ടിച്ചേർത്തു.

Also Read: ദിവ്യക്കെതിരെ സ്വീകരിച്ചത് പാർട്ടി നടപടി മാത്രം: എം വി ജയരാജൻ

നവംബര്‍ ഒന്‍പത് വരെയുള്ള കണക്ക് അനുസരിച്ച് വിഴിഞ്ഞം തുറമുഖത്ത് 46 കപ്പലുകളാണ് എത്തിയത്. ചരക്ക് നീക്കത്തിൽ സർക്കാരിന് ലഭിച്ച നികുതി വരുമാനം 7.4 കോടി മാസം തോറും തീരത്തടുക്കുന്ന കപ്പലുകളുടെ എണ്ണത്തിലും വർധനയുണ്ടാക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളായ എം.എസ്.സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകൾ എത്തിച്ചേർന്നതും വിഴിഞ്ഞത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി.

Top