തിരുവനന്തപുരം: വ്യക്തി താല്പര്യത്തിന് വേണ്ടി കൂറുമാറിയ ആളല്ല ചാഴികാടനെന്ന് വി എന്‍ വാസവന്‍. ഫ്രാന്‍സിസ് ജോര്‍ജാണ് കാലു മാറി പോയത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആയിരുന്നു ഫ്രാന്‍സിസ് ജോര്‍ജെന്നും വി എന്‍ വാസവന്‍ പറഞ്ഞു. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി വന്നത് ഇടത് പക്ഷത്തിന് ദോഷം ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഈരാറ്റുപേട്ടയിലെ എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെട്ടു. ഈരാറ്റുപേട്ടയില്‍ വൈദികന് എതിരെ ഉണ്ടായ അക്രമത്തില്‍ വധ ശ്രമ കേസ് ഒഴിവാക്കിയിട്ടുണ്ട്. സര്‍വകക്ഷി യോഗ തീരുമാനം അനുസരിച്ച് പൊലീസ് വകുപ്പ് തിരുത്തുകയും ചെയ്തു. 307 ഒഴിവാക്കി 337 വകുപ്പ് മാത്രം ചുമത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നും വി എന്‍ വാസവന്‍ പറഞ്ഞു.റബ്ബര്‍ വിഷയത്തില്‍ കേന്ദ്രം ഒളിച്ചു കളിക്കുകയാണെന്നും വി എന്‍ വാസവന്‍ ആരോപിച്ചു. അന്തര്‍ദേശീയ വിപണിക്ക് അനുസരിച്ച് കേരളത്തില്‍ വില കൂടേണ്ടത് ആയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.