CMDRF

ഐഫോണ്‍ ഉടമകളെ ഫോണ്‍ വിളിക്കുമ്പോൾ സൂക്ഷിക്കുക: ചിലപ്പോള്‍ പണികിട്ടിയേക്കും

ഐഫോണിന്റെ പുതിയ വോയിസ് മെയിൽ ഫീച്ചറാണ് വില്ലനായേക്കാവുന്നത്

ഐഫോണ്‍ ഉടമകളെ ഫോണ്‍ വിളിക്കുമ്പോൾ സൂക്ഷിക്കുക: ചിലപ്പോള്‍ പണികിട്ടിയേക്കും
ഐഫോണ്‍ ഉടമകളെ ഫോണ്‍ വിളിക്കുമ്പോൾ സൂക്ഷിക്കുക: ചിലപ്പോള്‍ പണികിട്ടിയേക്കും

പുതിയ ഐഒഎസ് 18 അപ്ഡേറ്റിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വോയ്സ് മെയില്‍. ആപ്പിള്‍ ഐഫോണില്‍ ഈ വോയ്സ് മെയില്‍ അപ്ഡേറ്റ് വന്നതറിയാത്ത ഉപഭോക്താക്കളും ആന്‍ഡ്രോയിഡ് ഉപഭോക്താക്കളും ശ്രദ്ധിക്കണം.നിങ്ങളുടെ സ്വകാര്യതയ്ക്ക് ചിലപ്പോള്‍ ഈ ഫീച്ചര്‍ ഭീഷണിയായേക്കാം.

ഒരാളെ ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍, താന്‍ എന്തിനാണ് വിളിച്ചത് എന്ന് അയാളെ അറിയിക്കാനുള്ള ലളിതമായൊരു സേവനം ആണിത്. നിങ്ങള്‍ ഒരു ഐഫോണ്‍ ഉടമയെ ഫോണ്‍ ചെയ്യുമ്പോള്‍ നിശ്ചിത സമയം ഫോണ്‍ റിങ് ചെയ്തിട്ടും ആ കോള്‍ അയാള്‍ എടുത്തില്ലെങ്കില്‍, വോയ്സ് മെയിൽ സംബന്ധിച്ച ശബ്ദ സന്ദേശം കേള്‍ക്കാം. ആ ശബ്ദ സന്ദേശത്തിന് ശേഷം ഒരു ബീപ്പ് ശബ്ദം വരും. അത് കേട്ടാലുടന്‍ നിങ്ങള്‍ക്ക് പറയാനുള്ളത് എന്താണോ അത് പറയാം.

ALSO READ: കുറ്റവാളികളുടെ ഫോണ്‍ നമ്പര്‍ അടക്കം കൈമാറുമെന്ന് ടെലഗ്രാം

നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെടും. ഒപ്പം അപ്പുറത്തുള്ളയാള്‍ക്ക് നിങ്ങള്‍ പറയുന്ന സന്ദേശം ടെക്സ്റ്റ് ആയി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്തത് തത്സമയം സ്‌ക്രീനില്‍ കാണാനാവും. ട്രാൻസ്ക്രിപ്റ്റ് സേവനം ഇംഗ്ലീഷിലാണ് പ്രവർത്തിക്കുക. ശബ്ദം ഏത് ഭാഷയിലായാലും റെക്കോര്‍ഡ് ചെയ്യപ്പെടും.നിങ്ങൾ വോയ്സ് മെയിൽ റെക്കോർഡ് ചെയ്യുന്നതായി മറുവശത്തുള്ളയാൾക്ക് അറിയാനുമാകും. നിങ്ങളുടെ സ്വകാര്യതയെ ബാധിക്കാൻ ഇടയുള്ള കാര്യമാണിത്. ഈ സേവനത്തെ കുറിച്ചറിയാതെ രഹസ്യ വിവരങ്ങളുടെ അറിയിപ്പിൽ പ്രശ്നങ്ങൾ ഉണ്ടാവരുത്.

Top