തിരുവനന്തപുരം: മദ്യനയം മാറ്റാന്‍ സര്‍ക്കാരിനു പിരിവു നല്‍കണമെന്ന ശബ്ദ സന്ദേശം പ്രചരിച്ച സംഭവത്തില്‍ എം.ബി.രാജേഷിന്റെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. മദ്യനയം മാറ്റാന്‍ സര്‍ക്കാരിനു പിരിവു നല്‍കണമെന്ന ബാര്‍ അസോസിയേഷന്‍ നേതാവിന്റെ ശബ്ദ സന്ദേശം പ്രചരിച്ച സംഭവത്തിലാണ് എം.ബി.രാജേഷ് ഡിജിപിക്കു നല്‍കിയ പരാതി നല്‍കിയത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് അന്വേഷണ ചുമതലയുള്ളത്. ക്രൈംബ്രാഞ്ച് എഡിജിപി മേല്‍നോട്ടം വഹിക്കും. പ്രാഥമിക അന്വേഷണം നടത്തിയശേഷം ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ കേസെടുക്കും.
ബാറുടമകള്‍ രണ്ടു ലക്ഷംരൂപ വീതം പിരിക്കണമെന്നാണ് ബാര്‍ അസോസിയേഷന്‍ നേതാവ് അനിമോന്റെ ശബ്ദ സന്ദേശത്തിലുള്ളത്. ”ഇലക്ഷന്‍ തീയതി കഴിഞ്ഞാലുടന്‍ പുതിയ പോളിസി വരും. ഒന്നാം തീയതി ഡ്രൈ ഡേ എടുത്തുകളയും. ഇതൊക്കെ ചെയ്യണമെങ്കില്‍ നമ്മള്‍ കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കണം. 2.5 ലക്ഷം കൊടുക്കാന്‍ പറ്റുന്നവര്‍ അക്കാര്യം രണ്ടു ദിവസത്തിനകം ഗ്രൂപ്പിലിടണം”- ഇങ്ങനെയായിരുന്നു സന്ദേശം. പ്രതിപക്ഷം ശക്തമായി രംഗത്തുവന്നതിനു പിന്നാലെ സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി ഡിജിപിക്ക് പരാതി നല്‍കി. പരാതി ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ അനിമോനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.