ബെര്‍ലിന്‍: ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ജീവനക്കാരുടെ വേതനത്തിലും ബോണസിലും പുതിയ പരിഷകരണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. വേതനത്തിന്റെ 10 ശതമാനവും, രണ്ട് വര്‍ഷത്തെ വേതനം മരവിപ്പിക്കലും, ബോണസിൽ പിടുത്തവും തുടങ്ങി നിരവധി മാറ്റങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.
400 കോടി യൂറോ കണ്ടെത്തുന്നതിനു വേണ്ടിയാണ് കമ്പനിയുടെ നീക്കമെന്നാണ് ജര്‍മന്‍ പത്രമായ ഹാന്‍ഡല്‍സ്ബ്ലാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത സാമ്പത്തിക വെല്ലുവിളിയാണ് കമ്പനി നേരിടുന്നത്. ഇതോടെയാണ് ചിലവുകുറയ്ക്കാന്‍ നിര്‍മാതാക്കള്‍ നിർബന്ധിതരായത്.
അതേസമയം, പുതിയ പദ്ധതി നടപ്പാക്കുന്നതിൽ കമ്പനി ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. മുകള്‍ത്തട്ടിലുള്ള ജീവനക്കാരുടെ ബോണസ് പരിധി കുറയ്ക്കല്‍, ജീവനക്കാര്‍ക്ക് അനുവദിക്കുന്ന അധിക വേതനം കുറയ്ക്കല്‍ തുടങ്ങി ചില പ്രൊഡക്ഷന്‍ സൈറ്റുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ കമ്പനി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം.