CMDRF

ഓണം ലിമിറ്റഡ് എഡിഷന്‍ മോഡലുകളുമായി ഫോക്സ്‌വാഗൻ

ഓണം ലിമിറ്റഡ് എഡിഷന്‍ മോഡലുകളുമായി ഫോക്സ്‌വാഗൻ
ഓണം ലിമിറ്റഡ് എഡിഷന്‍ മോഡലുകളുമായി ഫോക്സ്‌വാഗൻ

കൊച്ചി : ഫോക്‌സ്വാഗന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്നു ഫോക്‌സ്വാഗന്‍ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത. ജനപ്രിയ മോഡലായിരുന്ന ‘പോളോ’യുടെ ഉല്‍പാദനം പുനരാരംഭിക്കാന്‍ ആലോചിക്കുന്നില്ല. എന്നാല്‍, വലിയ എസ്യുവികള്‍ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്.

പ്രീമിയം സെഗ്മെന്റിലാണു ശ്രദ്ധ നല്‍കുന്നത്. കേരളത്തില്‍ 10% ശതമാനം വളര്‍ച്ചയാണു നേടുന്നത്. വെര്‍ട്യൂസ് മാത്രം നേടിയത് 38% വളര്‍ച്ച. കേരളം ഫോക്‌സ്വാഗന്റെ ഏറ്റവും പ്രധാന വിപണിയാണ്. പുതുതായി 6 ടച്ച് പോയിന്റുകള്‍ കൂടി ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ സിറ്റി സ്റ്റോറുകളും കൊച്ചിയില്‍ ബോഡി ഷോപ്പും ആരംഭിച്ചു. കൊടുങ്ങല്ലൂരിലും പാലക്കാടും സെയില്‍ ആന്‍ഡ് സര്‍വീസ് സെന്റര്‍ ആരംഭിച്ചു. ഇതോടെ, വില്‍പന കേന്ദ്രങ്ങള്‍ 21 ആയും സര്‍വീസ് സെന്ററുകള്‍ 16 ആയും ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു.

ഓണത്തിനു മുന്നോടിയായി ഓണം ലിമിറ്റഡ് എഡിഷന്‍ വാഹനങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇവിഎം ഗ്രൂപ്പ് എംഡി സാബു ജോണി, സിഇഒ ഷെമീര്‍ മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവതരണം. വെര്‍ട്യൂസ്, ടൈഗുന്‍ എന്നിവയുടെ ഓണം ലിമിറ്റഡ് എഡിഷനാണ് അവതരിപ്പിച്ചത്. നിറം കറുപ്പ്. ആകെ 200 യൂണിറ്റുകള്‍ മാത്രം. എക്‌സ്‌ഷോറൂം വില ടൈഗുന്‍: 1.0 ലീറ്റര്‍ ജിടി ലൈന്‍ മാനുവല്‍ 14,08,400 രൂപ, ഓട്ടമാറ്റിക് 15,63,400 രൂപ. വെര്‍ട്യൂസ്: 1.0 ലീറ്റര്‍ ജിടി ലൈന്‍ മാനുവല്‍ 13,57,000 രൂപ. ഓട്ടമാറ്റിക് 14,82,000 രൂപ.

Top