സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു

സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു
സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴും വടക്കന്‍ കേരളത്തിലെ ചില ബൂത്തുകളില്‍ പോളിങ് അവസാനിച്ചിട്ടില്ല. വടകരയില്‍ 128 ബൂത്തുകളിലും കോഴിക്കോട് 15 ബൂത്തുകളിലും ഇപ്പോഴും പോളിങ് നടക്കുകയാണ്. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചിരുന്നു. വടകര മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടരുന്നു. വിവിധ ബൂത്തുകളില്‍ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. സ്ത്രീകളുള്‍പ്പടെ നിരവധി പേരാണ് വോട്ട് രേഖപ്പെടുത്താന്‍ കാത്തുനില്‍ക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കേരളത്തില്‍ 70.35 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് കണ്ണൂരിലാണ്(75.74%). ഏറ്റവും കുറവ് പത്തനംതിട്ടയി(63.35%)ലുമാണ്. പതിനൊന്ന് മണ്ഡലങ്ങളില്‍ പോളിങ് ശതമാനം 70 കടന്നു. തിരുവനന്തപുരം 66.43%, ആറ്റിങ്ങല്‍ 69.40%, കൊല്ലം 67.92%, പത്തനംതിട്ട 63.65%, മാവേലിക്കര 65.88%, ആലപ്പുഴ 74.37%, കോട്ടയം 65.59%, ഇടുക്കി 66.39%, എറണാകുളം 68.10%, ചാലക്കുടി 71.68%, തൃശൂര്‍ 72.11%, പാലക്കാട് 72.68%, ആലത്തൂര്‍ 72.66%, പൊന്നാനി 67.93%, മലപ്പുറം 71.68%, കോഴിക്കോട് 73.34 %, വയനാട് 72.85%, വടകര 73.36%, കണ്ണൂര്‍ 75.74%, കാസര്‍ഗോഡ് 74.28% എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിങ് ശതമാനം.

Top