ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; വയനാട്ടിലും ചേലക്കരയിലും വോട്ടിങ് യന്ത്രത്തില്‍ തകരാര്‍

ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളില്‍ 116-ാം നമ്പര്‍ ബൂത്തില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായി.

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; വയനാട്ടിലും ചേലക്കരയിലും വോട്ടിങ് യന്ത്രത്തില്‍ തകരാര്‍
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; വയനാട്ടിലും ചേലക്കരയിലും വോട്ടിങ് യന്ത്രത്തില്‍ തകരാര്‍

വയനാട്: വയനാട്ടിലും ചേലക്കരയിലും വോട്ടിങ് യന്ത്രത്തില്‍ തകരാര്‍. വയനാട്ടിലെ 117ാം ബൂത്തില്‍ വോട്ടിങ് തടസ്സപ്പെട്ടു. ആദ്യം രണ്ട് പേര്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വോട്ടിങ് തടസ്സപ്പെട്ടത്. ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളില്‍ 116-ാം നമ്പര്‍ ബൂത്തില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായി. ഇവിടെ വോട്ടിങ് യന്ത്രം മാറ്റേണ്ടി വരുമെന്നാണ് വിവരം. ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ വോട്ട് ചെയ്യേണ്ട ബൂത്താണിത്. ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ യന്ത്രത്തില്‍ ഇന്‍വാലിഡ് എന്ന് കാണിക്കുകയായിരുന്നു.

തിരുവമ്പാടി മണ്ഡലത്തില്‍ രണ്ടിടത്ത് വോട്ടിങ് മെഷീനില്‍ തകരാറുണ്ടായി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ബൂത്ത് 86 ല്‍ ഇതുവരെ വോട്ടിംഗ് ആരംഭിച്ചില്ല. എട്ട് മണിയോടെ വോട്ടിങ് പുനരാരംഭിക്കും. അഗസ്ത്യമുഴിയിലെ 117 ആം നമ്പര്‍ ബൂത്തില്‍ രണ്ടുപേര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം തകരാറായത്. ഇവിടെ ബാറ്ററി മാറ്റി വോട്ടെടുപ്പ് പുനരാരംഭിച്ചു. ചെറുതുരുത്തി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബൂത്ത് 31 ലെ പോളിംങ്ങ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് യന്ത്രം തകരാറായി. മോക്ക് പോളിങ്ങില്‍ തകരാറ് പരിഹരിച്ചതായിരുന്നു.

Top