ഡല്‍ഹി: ഡല്‍ഹിയടക്കം ഏഴ് സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീരിലെയും 58 ലോക്സഭ സീറ്റുകളില്‍ നാളെ വോട്ടെടുപ്പ് നടക്കും. മേനകാ ഗാന്ധി, മെഹബൂബ മുഫ്തി, മനോഹര്‍ലാല്‍ ഖട്ടര്‍, ദീപേന്ദര്‍ ഹൂഡ, ധര്‍േമന്ദ്രപ്രധാന്‍, കനയ്യകുമാര്‍ എന്നിവരടക്കം പ്രമുഖര്‍ ആറാംഘട്ടത്തില്‍ ജനവിധി നേടുന്നു. ആറാംഘട്ട തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ മികച്ച നേട്ടം നിലനിര്‍ത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഡല്‍ഹിയിലും ഹരിയാനയിലും ഉറച്ച പ്രതീക്ഷയോടെയാണ് ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പിനിറങ്ങുന്നത്.
യുപിയിലെ 14 സീറ്റിലും പല മണ്ഡലങ്ങളിലും ബിജെപിയും ഇന്ത്യ സഖ്യവും നേര്‍ക്കുേനര്‍ പോരാട്ടത്തിലാണ്. ബിഎസ്പിയുടെ നാല് സിറ്റിങ് സീറ്റുകളില്‍ ശക്തമായ ത്രികോണ മല്‍സരം. ബിഹാറില്‍ ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ എട്ട് സീറ്റുകളിലാണ് വോട്ടെടുപ്പ്. ബംഗാളില്‍ കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായ നന്ദിഗ്രാം ഉള്‍പ്പെടുന്ന താംലുക് അടക്കം എട്ട് മണ്ഡലങ്ങളിലും നാളെയാണ് വോട്ടെടുപ്പ്.
ബിജെപിയുടെ കോട്ടകള്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലാണ് നാളെ ജനവിധി. കഴിഞ്ഞതവണ 58ല്‍ 53 സീറ്റില്‍ മല്‍സരിച്ച ബിജെപി നാല്‍പ്പതിടത്താണ് വിജയിച്ചത്. 44 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റിലും വിജയം നേടാനായില്ല. വന്‍ ഭൂരിപക്ഷത്തില്‍ 2014ല്‍ ബിജെപി വിജയിക്കുകയും 2019ല്‍ കൂറ്റന്‍ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തുകയും ചെയ്ത ഡല്‍ഹിയില്‍ ഇത്തവണ കടുത്ത മല്‍സരമാണ് ബിജെപി നേരിടുന്നത്. ഹരിയാനയില്‍ ഭരണവിരുദ്ധവികാരവും കര്‍ഷക പ്രക്ഷോഭം അഗ്നിപഥും വോട്ടമായി മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.