ലൈംഗിക ആരോപണത്തിന് പിന്നാലെ രാജി വെച്ച് വി.എസ് ചന്ദ്രശേഖരൻ

കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്

ലൈംഗിക ആരോപണത്തിന് പിന്നാലെ രാജി വെച്ച് വി.എസ് ചന്ദ്രശേഖരൻ
ലൈംഗിക ആരോപണത്തിന് പിന്നാലെ രാജി വെച്ച് വി.എസ് ചന്ദ്രശേഖരൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവായ അഭിഭാഷകൻ വി.എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ രാജിവെച്ചു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി.

വിശദാംശങ്ങൾ ചുവടെ :

നടി ഉന്നയിച്ച ആരോപണം കളവാണെന്നാണ് ഇന്നലെ അദ്ദേഹം പ്രതികരിച്ചത്. താരത്തിനൊപ്പം ഒരിക്കൽ പോലും ഒന്നിച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്നും തനിക്കെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ പൊതു ജീവിതവും പ്രഫഷണൽ ജീവിതവും അവസാനിപ്പിക്കുമെന്നും അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു.

Also read: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ

ഈ ആരോപണം ഉന്നയിച്ച താരത്തിൻ്റെ മൊഴി ഇന്ന് പൊലീസ് സംഘം കൊച്ചിയിൽ വച്ച് രേഖപ്പെടുത്തി. സിനിമാ താരങ്ങളടക്കം ഏഴ് പേർക്കെതിരെ നടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ പൊലീസ് പിന്നീട് തീരുമാനമെടുക്കും. മൊഴിയെടുക്കൽ 10 മണിക്കൂർ നീണ്ടു. മൊഴികൾ പരിശോധിച്ച ശേഷം അന്വേഷണസംഘം തുടർ നടപടികളിലേക്ക് കടക്കും.

Top