‘തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു’; വിഎസ് സുനില്‍ കുമാര്‍

പൂരത്തിന്റെ രക്ഷകനെന്ന് വരുത്തിതീര്‍ക്കാനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രമിച്ചതെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

‘തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു’; വിഎസ് സുനില്‍ കുമാര്‍
‘തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു’; വിഎസ് സുനില്‍ കുമാര്‍

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിഎസ് സുനില്‍കുമാര്‍. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി അനുകൂല സാഹചര്യം ഒരുക്കാനായി നടത്തിയ ഗൂഢാലോചനയാണ് പൂരം അലങ്കോലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പ്രതിപക്ഷത്തിന്റേത് നേട്ടം കൊയ്യാനുള്ള നീക്കം: മുഖ്യമന്ത്രി

പൂരത്തിന്റെ രക്ഷകനെന്ന് വരുത്തിതീര്‍ക്കാനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രമിച്ചതെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. പൂരം ആകെ അട്ടമറിക്കപ്പെട്ടുവെന്ന് ആരും പറഞ്ഞിട്ടില്ല. ചില ചടങ്ങുകള്‍ തടസപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി തര്‍ക്കം ഉദിക്കുന്ന പ്രശ്നമില്ലെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. പൂരം ഭാഗികമായി അലങ്കോലപ്പെട്ടിട്ടുണ്ടെന്നത് സത്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Top