പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീരാം വെങ്കിട്ടരാമന് നൽകിയതിനെതിരെ വി.ടി ബൽറാം

പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീരാം വെങ്കിട്ടരാമന് നൽകിയതിനെതിരെ വി.ടി ബൽറാം
പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീരാം വെങ്കിട്ടരാമന് നൽകിയതിനെതിരെ വി.ടി ബൽറാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീരാം വെങ്കിട്ടരാമന് നൽകിയതിനെ വിമർശിച്ച് കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി ബൽറാം. പലകാരണങ്ങൾ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാട് ആളുകൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഇത്തരത്തിലൊരു പ്രധാന ചുമതല നൽകിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണമെന്ന് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

സംഭാവനകളുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും പരാതികൾ പരിഹരിക്കാനും ലക്ഷ്യം വെച്ചാണ് താൽക്കാലിക പരാതി പരിഹാര സെൽ രൂപീകരിച്ചത്. ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീരാം വെങ്കിട്ടരാമന് പുറമെ സെല്ലിൽ നാല് അംഗങ്ങളാണുള്ളത്.

Top