ഇല്ലാത്ത വ്യക്തിഹത്യയുടെ പേര് പറഞ്ഞുള്ള സഹതാപമുണ്ടാക്കല്‍ നാടകം സിപിഎം തൃക്കാക്കരയിലും പയറ്റി നോക്കിയിരുന്നു; വിടി ബല്‍റാം

കോഴിക്കോട്: വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം. കെ കെ ശൈലജയുടെ വ്യാജ പ്രചരണം അറിഞ്ഞുകൊണ്ട് ഏറ്റെടുത്ത എല്ലാ ഫ്രോഡുകളോടും തുടക്കം തൊട്ടുതന്നെ പുച്ഛമാണ് തോന്നിയിരുന്നതെന്ന് വിടി ബല്‍റാം.അക്കൂട്ടത്തിലെ സാംസ്‌കാരിക/മാധ്യമ ഫ്രോഡുകളോട് ഇരട്ടി പുച്ഛവും തോന്നിയിരുന്നു.

അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോള്‍ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് വിടി ബല്‍റാം പ്രതികരിച്ചു. കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

‘ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വീഡിയോ പ്രചരിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കും അത് സമ്മതിക്കേണ്ടി വരുന്നു. എന്നിട്ടും ഇതിന്റെ പേരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് കെ കെ ശൈലജയെന്നും ശൈലജ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുമെന്ന് ഗ്യാരണ്ടിയാണെന്നും’ ബല്‍റാം പറഞ്ഞു.

Top