ബെയ്റൂത്ത്: പ്രതികാരാക്രമണമെന്ന നിലയിൽ ബുധനാഴ്ച ലബനനിൽ പൊട്ടിത്തെറിച്ച വോക്കി ടോക്കികളിലെ ബാറ്ററികളിൽ അടക്കം ചെയ്തിരുന്നത് ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ആകാമെന്ന് സുരക്ഷാ വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഈ സ്ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടുപിടിക്കുക എളുപ്പമല്ലാത്തവിധമാണ് അതു ബാറ്ററിയിൽ ചേർത്തിരുന്നത്. ചൊവ്വാഴ്ച പൊട്ടിത്തെറിച്ച ആയിരക്കണക്കിനു പേജറുകളിൽ അടക്കം ചെയ്തിരുന്ന 3 ഗ്രാം സ്ഫോടകവസ്തുവും സുരക്ഷാപരിശോധനയിൽ കണ്ടുപിടിക്കാൻ കഴിയാത്ത വിധമായിരുന്നു ഉണ്ടായിരുന്നത്.
Also Read: ഇസ്രയേൽ പ്രധാനമന്ത്രിയെ വധിക്കാൻ ഇറാൻ നീക്കം, പിടിയിലായവരിൽ ഇസ്രയേലിയും, ആശങ്കയിൽ ലോകം
സ്ഫോടനം നടത്തിയത് ‘ടെസ്റ്റ്’ പരിശോധനക്ക് ശേഷം!
ഹിസ്ബുല്ല അംഗങ്ങൾ പുതിയ പേജറുകൾ ലഭിച്ചശേഷം പതിവു പരിശോധനകൾ നടത്തിയിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതിൽ അലാം ശബ്ദം ഉയരുമോ എന്നറിയാൻ വിമാനത്താവളത്തിൽ പേജറുമായി പോയിരുന്നുവെന്നും ലബനൻ അധികൃതർ വെളിപ്പെടുത്തി. ഫാക്ടറികളിൽ നിന്ന് പുറത്തേക്കു പോയശേഷം ഇടയ്ക്കെവിടെയോ ആകാം ഈ പേജറുകളിൽ സ്ഫോടകവസ്തുക്കൾ വച്ചതെന്നാണ് നിലവിലെ നിഗമനം. ഇസ്രയേൽ ചാരസംഘടനയാണ് വിതരണശ്യംഖല മുഴുവനും ഉണ്ടാക്കിയതെന്ന ഊഹവും വളരെ ശക്തമാണ്. അതേസമയം പേജർ വിതരണശൃംഖലയിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നാണു തയ്‌വാൻ, ബൾഗേറിയ അധികൃതരുടെ നിലപാട്.
പൊട്ടിത്തെറിച്ച പേജറുകളിൽ സ്ഫോടകവസ്തു എങ്ങനെ, എവിടെവച്ച് വച്ചുവെന്നതും എങ്ങനെയാണ് പൊട്ടിത്തെറി സാധ്യമാക്കിയതെന്നതും ഇനിയും വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നത് ഹംഗറി, ബൾഗേറിയ, തയ്‌വാൻ, നോർവേ, റുമാനിയ എന്നീ രാജ്യങ്ങളിലാണ്.
Also Read: ഇസ്രയേൽ വ്യോമാക്രമണം; കൊല്ലപ്പെട്ടത് അമേരിക്ക 58 കോടി വിലയിട്ട ഹിസ്ബുള്ള കമാൻഡർ!
ഉത്തരവാദിത്തമേറ്റെടുക്കാതെ ഇസ്രയേൽ….
വിവിധ സുരക്ഷാ സ്രോതസ്സുകൾ ഇസ്രയേലാണു സ്‌ഫോടനത്തിന് പിന്നിലെന്നതു ഉറപ്പിക്കുമ്പോഴും ഇസ്രയേൽ ഇതിന് ഇപ്പോഴും നേരിട്ട് ഉത്തരവാദിത്തമേറ്റിട്ടില്ല. ലബനനിൽ പ്രധാനപ്പെട്ട ഒരു സൈനികനീക്കം നടക്കാൻ പോകുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ ചൊവ്വാഴ്ച ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് അറിയിച്ചിരുന്നു.
Also Read: ഹിസ്ബുല്ലയുടെ ശക്തികേന്ദ്രത്തില്‍ ആക്രമണം നടത്തി ഇസ്രായേല്‍
എന്നാൽ, ഈ വിശദാംശങ്ങൾ നൽകിയില്ലെന്നു യുഎസ് അധികൃതർ വെളിപ്പെടുത്തി. അതേസമയം ഗാലന്റിന്റെ ഫോൺ സന്ദേശത്തിനു പിന്നാലെയാണു പേജറുകൾ പൊട്ടിത്തെറിച്ചത്.