ദിവസവും ഒരു മോണിങ് വാക്കിന് പോകുമ്പോൾ മനസിനും ശരീരത്തിനും ലഭിക്കുന്ന ഊർജം ഒന്ന് വേറെ തന്നെയാണ്. കുറച്ചുനേരം നടക്കുന്നതിലൂടെ ശരീരത്തിന് വ്യായാമവും മനസിന് സന്തോഷവും ലഭിക്കും. ദിവസവും കുറച്ചുനേരം നടക്കുക എന്നത് ജീവിത ശീലമായി മാറ്റിയെടക്കണം. നടക്കുമ്പോള്‍ നടത്തം വ്യായാമമാകുമ്പോള്‍ ഒരു കാര്യം ഓര്‍ത്തിരിക്കുക-ശരീര സന്തുലനാവസ്ഥ നിലനിര്‍ത്തി വേണം ചുവടുകള്‍ വെക്കാന്‍. രാവിലെയും വൈകിട്ടും കുറച്ച് നേരം നടക്കുന്നതും നല്ലതാണ്.
ശാരീരികാരോഗ്യത്തിനും അതുപോലെ മാനസിക ആരോഗ്യത്തിനും ഏറെ നല്ലതാണ് നടപ്പ്. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറെ നല്ലതാണ് നടത്തമെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷെ ദിവസവും എത്ര ദൂരം നടക്കണമെന്ന കാര്യത്തിൽ ഇപ്പോഴും ചില സംശയങ്ങളുണ്ട് ആളുകൾക്ക്. ദിവസവും 10,000 സ്റ്റെപ്പ്സ് നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. രാവിലത്തെ നടത്തം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. പകൽസമയത്ത് പ്രകൃതിദത്ത പ്രകാശം എക്സ്പോഷർ ചെയ്യുന്നത് വൈകുന്നേരം മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഇത് ഉറങ്ങാൻ സമയമായെന്ന് തലച്ചോറിന് സൂചന നൽകുന്നു.
ഹൃദ്രോഗവും പൾമണറി ഫിറ്റ്‌നസും വർദ്ധിപ്പിക്കുന്നു, ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, നടത്തം പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, സന്ധികളുടെയും പേശികളുടെയും അസ്വസ്ഥത, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് ഹൃദയത്തിന് പ്രശ്‌നമുണ്ടാക്കുന്നു. ആരോഗ്യകരമായ ജീവിതം നയിക്കാൻ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലോ കുറവോ ആയിരിക്കരുത്. സന്തുലിതമായി നിൽക്കണം. ദിവസവും നടക്കുന്നത് കൊളസ്‌ട്രോൾ നില നിയന്ത്രിക്കാൻ സഹായിക്കും.
പതിവ് നടത്തം എല്ലുകളെ ശക്തിപ്പെടുത്തുകയും ബാലൻസ് മെച്ചപ്പെടുത്തുകയും പേശികളുടെ ശക്തിയും സഹിഷ്ണുതയും വർദ്ധിപ്പിക്കുകയും ചെയ്യും. അത് മാത്രമല്ല, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനുമുള്ള ഫലപ്രദമായ മാർഗമാണ് നടത്തം. നടത്തത്തിന് സമയം നിശ്ചയിക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ 150 മിനിറ്റ് നടത്തം എന്നുള്ളത് ദിവസവും 30 മിനിറ്റായി ഭാഗിക്കാം. അത് ദിവസവും മൂന്ന് നേരം പത്ത് മിനിറ്റ് വീതം നടന്നാലും മതിയെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.