വാള്‍മാര്‍ട്ട് നൂറുകണക്കിന് കോര്‍പ്പറേറ്റ് ജോലികള്‍ ഒഴിവാക്കാനൊരുങ്ങുന്നു

വാള്‍മാര്‍ട്ട് നൂറുകണക്കിന് കോര്‍പ്പറേറ്റ് ജോലികള്‍ ഒഴിവാക്കാനൊരുങ്ങുന്നു
വാള്‍മാര്‍ട്ട് നൂറുകണക്കിന് കോര്‍പ്പറേറ്റ് ജോലികള്‍ ഒഴിവാക്കാനൊരുങ്ങുന്നു

വാഷിങ്ടണ്‍: വാള്‍മാര്‍ട്ട് നൂറുകണക്കിന് കോര്‍പ്പറേറ്റ് ജോലികള്‍ ഒഴിവാക്കുന്നു. വാള്‍മാര്‍ട്ടിന്റെ ചെറിയ ഓഫീസുകളായ ഡള്ളാസ്, അറ്റ്‌ലാന്റ, ടോര്‍ണാന്റോ എന്നിവിടങ്ങളില്‍ നിന്നുള്ളവരോട് സെന്‍ട്രല്‍ ഹബ്ബിലേക്ക് മാറാനും നിര്‍ദേശിച്ചിട്ടുണ്ട്.

ബെന്റോവില്ല, ഹോബോക്കന്‍, ദക്ഷിണ കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ ഹബ്ബുകളിലേക്ക് മാറാനാണ് വാള്‍മാര്‍ട്ട് നല്‍കിയിരിക്കുന്ന നിര്‍ദേശം. വീട്ടിലിരുന്ന ജോലി ചെയ്യാന്‍ ചില ജീവനക്കാര്‍ക്ക് ഇപ്പോഴും വാള്‍മാര്‍ട്ട് അവസരമൊരുക്കുന്നുണ്ട്. ഇവരോടും ഓഫീസുകളില്‍ തിരിച്ചെത്താന്‍ കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2024 ജനുവരി 31ലെ കണക്കുപ്രകാരം വാള്‍മാര്‍ട്ടിന് 2.1 മില്യണ്‍ ജീവനക്കാരാണ് ഉള്ളത്. 2026 ഓടെ 65 ശതമാനം സ്റ്റോറുകളും ഓട്ടോമേഷനിലേക്ക് മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ ജീവനക്കാരുടെ എണ്ണം വലിയൊരു അളവ് വരെ കുറക്കാന്‍ കഴിയുമെന്നാണ് വാള്‍മാര്‍ട്ടിന്റെ പ്രതീക്ഷ. അതേസമയം, വാര്‍ത്തകളോട് പ്രതികരിക്കാന്‍ കമ്പനി ഇതുവരെ തയാറായിട്ടില്ല.

Top