മുടി മുട്ടറ്റം വളരണോ ? കഴിക്കണം ഈ പഴങ്ങൾ

മുടി മുട്ടറ്റം വളരണോ ? കഴിക്കണം ഈ പഴങ്ങൾ
മുടി മുട്ടറ്റം വളരണോ ? കഴിക്കണം ഈ പഴങ്ങൾ

വെറുതെ ആഗ്രഹിച്ചത് കൊണ്ട് മാത്രം മുടി വളരില്ല. അതിന് ആരോഗ്യകരമായ ഭക്ഷണം ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ചില പഴങ്ങൾക്ക് നിങ്ങളുടെ മുടി വളർച്ച വേഗത്തിലാക്കാനുള്ള കഴിവുണ്ട്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഈ പഴങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യമുള്ള മുടി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പഴങ്ങൾ നോക്കാം.

ഓറഞ്ച്

Orange

ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, മുടി വളർച്ചയ്ക്ക് അത്യാവശ്യമായ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിനും കൊളാജൻ പ്രധാനമാ്. ഇത് മാത്രമല്ല കേട്ടോ, പതിവായി ഓറഞ്ച് കഴിക്കുന്നത് മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.

വാഴപ്പഴം

Banana

വാഴപ്പഴമൊക്കെ കഴിക്കാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. മുടി ആരോഗ്യം വെക്കണോ എന്നാൽ വേഗം പഴം കഴിക്കുന്നത് ശീലമാക്കിക്കോളൂ.വാഴപ്പഴത്തിൽ പൊട്ടാസ്യവും മുടിയെ മൃദുലമാക്കുന്ന പ്രകൃതിദത്ത എണ്ണകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വ എ, ഇ, സി തുടങ്ങിയ വിറ്റാമിനുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ ഈർപ്പവും ഇലാസ്തികതയും നിലനിർത്തും. അതുവഴി താരനെ തുരത്തുകയും ചെയ്യും.

പപ്പായ

Pappaya

ഫോളിക് ആസിഡ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പപ്പായ. ഇവ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അകാലനര തടയാനും പപ്പായ കഴിക്കുന്നത് നല്ലതാണ്.

പേരക്ക

Guava

ഓറഞ്ചിൽ വിറ്റാമിൻ സി ഉണ്ടെന്ന് പറഞ്ഞല്ലോ, എന്നാൽ ഓറഞ്ചിലേതിനെക്കാൾ വിറ്റാമിൻ സി പേരയ്ക്കയിൽ ഉണ്ട്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ ഈ വിറ്റാമിൻ സഹായിക്കുന്നു. പേരക്ക സ്ഥിരമായി കഴിക്കുന്നത് മുടി കട്ടിയും തിളക്കമുള്ളതും ആക്കി നിലനിർത്താനും ഉത്തമമാണ്.

Also Read:അറിയാം ബീറ്റ്റൂട്ടിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

മാതളനാരങ്ങ

Pomegranate

പൊളിച്ച് കഴിക്കാൻ ഇത്തിരി പാടാണെങ്കിലും പോഷകങ്ങളുടെ കലവറയാണ് മാതളം. ഇതിലെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യും.

സരസഫലങ്ങൾ

Blueberry

സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറികളിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ തലയോട്ടിയിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും രോമകൂപങ്ങൾ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

മാങ്ങ

Mango

മാങ്ങ ധൈര്യമായി തന്നെ കഴിച്ചോളൂ, കാരണം വിറ്റാമിൻ എയുടെ നല്ല ഉറവിടമാണ് മാങ്ങ, ഇത് സെബം ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. സെബം ശിരോചർമ്മത്തെ ഈർപ്പമുള്ളതാക്കി മുടി വരണ്ട് പോകുന്നത് പോലുള്ള പ്രശ്നങ്ങൾ തടയുന്നു.

Top