CMDRF

നിങ്ങളുടെ പ്രീയപ്പെട്ട ഒരാള്‍ നിങ്ങളോട് നുണ പറയുകയാണോ എന്ന് അറിയണോ?

നിങ്ങളുടെ പ്രീയപ്പെട്ട ഒരാള്‍ നിങ്ങളോട് നുണ പറയുകയാണോ എന്ന് അറിയണോ?
നിങ്ങളുടെ പ്രീയപ്പെട്ട ഒരാള്‍ നിങ്ങളോട് നുണ പറയുകയാണോ എന്ന് അറിയണോ?

ര് എന്ത് പറഞ്ഞാലും അത് അപ്പാടെ വിശ്വസിക്കുന്ന കാലമാണിത്. അത് കുടുംബക്കാരായാലും കൂട്ടുകാരായാലും പങ്കാളി ആയാലും. ഒരാളെ നുണ പറഞ്ഞു പറ്റിക്കാന്‍ എല്ലാര്‍ക്കും എളുപ്പവുമാണ്. നിങ്ങള്‍ക്ക് പ്രീയപ്പെട്ട ഒരാള്‍ നിങ്ങളോട് സത്യമാണോ നുണ ആണോ പറയുന്നതെന്ന് പറയുന്ന ആള്‍ അറിയാതെ തന്നെ നമുക്ക് മനസിലാക്കാം. എങ്ങനെ എന്നല്ലേ. അതിനു ചില വഴികളുണ്ട്..

ആരെങ്കിലും നിങ്ങളോട് കള്ളം പറയുകയാണെങ്കില്‍ അവരുടെ വായ വരണ്ടുപോകുന്നു. ചുണ്ടുകള്‍ കടിക്കുകയോ ചുണ്ടുകള്‍ നനക്കുകയോ ചെയുന്നു. സംസാരിക്കുമ്പോള്‍ അവര്‍ അറിയാതെ തന്നെ വായ കൈ കൊണ്ട് മറക്കാന്‍ ശ്രമിക്കുന്നു. സംസാരിക്കുന്ന ആളിന്റെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ കഴിയാതെ വരികയും, സാധാരണയില്‍ കൂടുതല്‍ കണ്ണുചിമ്മുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കും എന്നറിയാവുന്ന ചിലര്‍ തുറിച്ചുനോക്കുകയും, കണ്ണുകള്‍ ചിമ്മാന്‍ അനുവദിക്കാതെയുമിരിക്കും.

നിങ്ങള്‍ ആരോടെങ്കിലും ചോദ്യം ചോദിക്കുമ്പോള്‍ തല അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്നുണ്ടെങ്കില്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അര്‍ഥം. നുണ പറയുമ്പോള്‍ കൈ വിരലുകള്‍ അസ്വസ്ഥമായിരിക്കും. അതുമറയ്ക്കാന്‍ ചിലപ്പോള്‍ കൈപുറകില്‍ കെട്ടി നിന്നാവും സംസാരിക്കുക. കൈകള്‍ വലിഞ്ഞുമുറുകിയോ, ശരീരം നേരെ അല്ലാതെ വളഞ്ഞു പുളഞ്ഞ രീതിയിലോ ഉള്ളിലേക്കു വലിഞ്ഞോ കാണാന്‍ കഴിയും. സംസാരിക്കുമ്പോള്‍ അനങ്ങാതെ സ്വസ്ഥമായി നില്‍ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടും. ശ്വാസത്തിന്റെ വേഗത കൂടുതലായിരിക്കും.

സംസാരിക്കുമ്പോള്‍ തല, കഴുത്ത്, നെഞ്ച്, താടി എന്നിവിടങ്ങളില്‍ കൈ കൊണ്ട് മറക്കാന്‍ നോക്കുകയാണെങ്കില്‍ അവര്‍ നിങ്ങളോട് എന്തെങ്കിലും മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് വേണം കരുതാന്‍. വിഷയത്തെ വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടാവും. ചോദ്യത്തിന് ഉത്തരം പറയുന്നതിനു പകരം മറുചോദ്യം കൊണ്ട് അതില്‍ നിന്നും രക്ഷപെടാനുള്ള നീക്കം നടത്തും.

‘ഇല്ല’ എന്ന് പറഞ്ഞതിന് ശേഷം കണ്ണുചിമ്മുക, വേറെ ദിശയിലേക്കുനോക്കി ‘ഇല്ല’ എന്നു പറയുക, ‘ഇല്ല’ എന്ന് നീട്ടി പറയുക, ‘ഇല്ല’എന്ന് ഈണത്തില്‍ പറയുക, ഒരുമടിയോടെ ‘ഇല്ല എന്ന് പറയുക ഇവയും നുണ പറയുകയാണ് എന്നതിന്റെ ലക്ഷണങ്ങള്‍ ആണ്.

എന്തായാലും ഈ കാര്യങ്ങളെ ഒക്കെ ഒന്ന് ശ്രദ്ധിച്ചു നോക്കൂ. ആരൊക്കെ നിങ്ങളൂടെ കള്ളം പറയുന്നു ആരൊക്കെ നിങ്ങളോട് സത്യം പറയുന്നു എന്ന് മനസിലാക്കാലോ.

Top