നമ്മളിൽ പലരും വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവരാണ് അല്ലെ, അങ്ങനെയെങ്കിൽ രാത്രികാലങ്ങളിൽ കുറച്ചു മാത്രം ഭക്ഷണം കഴിക്കാൻ ശ്രമിക്കുക, അതുപോലെ രാത്രി ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, കലോറി കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിൽ ആയിരിക്കണം ഉൾപ്പെടുത്തേണ്ടത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് ശേഷം കുടിക്കേണ്ട പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..
ചെറുചൂടുള്ള നാരങ്ങാവെള്ളം
ഒരു ഗ്ലാസ് ചോറ് ചൂടുള്ള വെള്ളത്തിലേക്ക് പകുതി നാരങ്ങാനീര് ചേർക്കുക, ശേഷം തേൻ കൂടി ചേർത്ത് കുടിക്കുന്നത് വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവ അത്താഴത്തിന് ശേഷം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഇഞ്ചി
വയറിലെ കൊഴുപ്പിനെ പുറന്തള്ളാൻ ഇഞ്ചിയിലെ ജിഞ്ചറോൾ ഒരുപാട് സഹായിക്കും, ഇതിനായി രാത്രി അത്താഴത്തിന് ശേഷം ഒരു ഇഞ്ചി ചായ കുടിക്കാം.
Also Read: ദിവസവും അച്ചാർ നിർബന്ധമാണോ..? അത്ര നല്ലതല്ല
അയമോദക വെള്ളം
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അയമോദക വെള്ളം കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. കലോറി കുറഞ്ഞ ഈ പാനീയം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും. രാത്രി അത്താഴത്തിന് ശേഷം അയമോദക വെള്ളം കുടിക്കുന്നത് വണ്ണം കുറക്കാൻ മാത്രമല്ല ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
മഞ്ഞൾ വെള്ളം
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും, കുറുക്കുമിനും അടങ്ങിയ മഞ്ഞൾ വെള്ളം കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാനും നമ്മുടെ ദഹനം മെച്ചപ്പെടുത്താനും നമ്മളെ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.