ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

മിതമായ ശരീരഭാരം പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരഭാരം കുറക്കാന്‍ പല വഴികളും നമ്മള്‍ നോക്കാറുണ്ട്. അത്തരത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല ഭക്ഷണമാണ് ഓട്‌സ്. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളാലും നാരുകളാലും സമ്പന്നമാണ് ഓട്സ്.

നാരുകള്‍ അടങ്ങിയ ഓട്‌സ് സുഗമമായ ദഹനത്തിനും സഹായിക്കുന്നു. കലോറി കുറഞ്ഞ ഓട്സ് ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതാണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു.

ഓട്സില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കന്‍, ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ഓട്‌സ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ പ്രമേഹം ചെറുക്കാനും ഓട്‌സ് ഉത്തമമാണ്. സോലുബിള്‍ ഫൈബര്‍ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ പ്രമേഹത്തെ നിയന്ത്രിക്കും. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന അന്നജത്തെ എളുപ്പം ദഹിപ്പിക്കാത്തതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാതിരിക്കാന്‍ സഹായിക്കും.

ഓട്സ് കുതിര്‍ത്ത് കഴിക്കുന്നത് ദിവസം മുഴുവന്‍ സുസ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. കുതിര്‍ത്ത റോള്‍ഡ് ഓട്‌സ് ചിയ വിത്തുകള്‍, ഉണക്കമുന്തിരി, ബദാം, കുങ്കുമപ്പൂവ്, ഏലയ്ക്ക, പാല്‍ എന്നിവ ചേര്‍ത്ത് കഴിക്കുന്നത് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രഭാതഭക്ഷണമാണ്.

ഓട്സ് പാലും വാഴപ്പഴവും ഒരു സ്പൂണ്‍ നിലക്കടല പൊടിച്ചതും വെണ്ണയും ചേര്‍ത്ത് കഴിക്കുന്നത് മികച്ചൊരു ലഘു ഭക്ഷണമാണ്.

Top