റയല്‍ മാഡ്രിഡിന്റെ പരിശീലകനായി വിരമിക്കാനാണ് ആഗ്രഹം; കാര്‍ലോ ആഞ്ചലോട്ടി

റയല്‍ മാഡ്രിഡിന്റെ പരിശീലകനായി വിരമിക്കാനാണ് ആഗ്രഹം; കാര്‍ലോ ആഞ്ചലോട്ടി

മാഡ്രിഡ്: വിരമിക്കല്‍ പദ്ധതികള്‍ വ്യക്തമാക്കി റയല്‍ മാഡ്രിഡ് മാനേജര്‍ കാര്‍ലോ ആഞ്ചലോട്ടി. റയല്‍ മാഡ്രിഡിന്റെ പരിശീലകനായി വിരമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് 64കാരനായ ആഞ്ചലോട്ടി പറഞ്ഞു. ജൂണ്‍ രണ്ടിന് ഡോര്‍ട്ട്മുണ്ടുമായുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റയല്‍ മാഡ്രിഡിന്റെ പരിശീലകനായി വിരമിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ അതിന് മുന്‍പ് എനിക്ക് ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടം കൂടി നേടേണ്ടതുണ്ട്. എന്റെ കരിയര്‍ റയല്‍ മാഡ്രിഡില്‍ അവസാനിക്കും. ക്ലബ്ബ് ആഗ്രഹിക്കുന്ന കാലത്തിടത്തോളം എന്റെ സേവനം ഇവിടെ ലഭ്യമാവും’, ആഞ്ചലോട്ടി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റയല്‍ മാഡ്രിഡുമായുള്ള കരാര്‍ ആഞ്ചലോട്ടി പുതുക്കിയത്. ഇതോടെ 2026 വരെ ജൂണ്‍ 30 വരെ ഇറ്റാലിയന്‍ പരിശീലകന്റെ സേവനം ക്ലബ്ബിന് ലഭ്യമാകും. ഈ സീസണോടെ റയല്‍ മാഡ്രിഡുമായുള്ള ആഞ്ചലോട്ടിയുടെ നിലവിലെ കരാര്‍ അവസാനിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിഹാസ പരിശീലകന്റെ കരാര്‍ ദീര്‍ഘിപ്പിക്കാന്‍ ക്ലബ്ബിന്റെ തീരുമാനം.

ആഞ്ചലോട്ടി റയല്‍ വിട്ട് ബ്രസീലിന്റെ പരിശീലകനാവുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് കരാര്‍ പുതുക്കുന്നത്. 2024 കോപ്പ അമേരിക്കയില്‍ കാനറിപ്പടയെ പരിശീലിപ്പിക്കാന്‍ ആന്‍സലോട്ടി എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. ഇതുസംബന്ധിച്ച് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനുമായി ആന്‍സലോട്ടി ധാരണയില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Top