CMDRF

വഖഫ് നിയമ ഭേദഗതി; മുസ്‍ലിം കോർഡിനേഷൻ യോഗം ഇന്ന്

വഖഫ് നിയമ ഭേദഗതി; മുസ്‍ലിം കോർഡിനേഷൻ യോഗം ഇന്ന്
വഖഫ് നിയമ ഭേദഗതി; മുസ്‍ലിം കോർഡിനേഷൻ യോഗം ഇന്ന്

കോഴിക്കോട്: വഖഫ് നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ മുസ്‍ലിം കോർഡിനേഷൻ യോഗം ഇന്ന് കോഴിക്കോട് നടക്കും. യോഗത്തിൽ ഇരുവിഭാഗം സമസ്ത , ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾ, എം ഇ എസ് അടക്കമുള്ള മുസ്‍ലിം സംഘടന പ്രതിനിധികൾ പങ്കെടുക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അറിയിച്ചു.

വൈകിട്ട് മൂന്നിന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് യോഗം. ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് സംയുക്ത പാർലമെൻററി സമിതിക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യോഗം.

Top