വഖഫ് ഭേദഗതി ബിൽ; പാർലമെന്ററി സമിതി അംഗങ്ങളെ തീരുമാനിച്ചു

വഖഫ് ഭേദഗതി ബിൽ; പാർലമെന്ററി സമിതി അംഗങ്ങളെ തീരുമാനിച്ചു
വഖഫ് ഭേദഗതി ബിൽ; പാർലമെന്ററി സമിതി അംഗങ്ങളെ തീരുമാനിച്ചു

ഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ ബിൽ സംയുക്ത പാർലമെന്ററികാര്യ സമിതിക്ക് വിട്ടതിന് പിന്നാലെ പാർലമെന്ററി സമിതി രൂപീകരിച്ചു. ലോക്‌സഭയിൽ നിന്ന് 21 പേരും രാജ്യസഭയിൽ നിന്ന് 10 പേരും സമിതിയിലുണ്ട്. ലോക്‌സഭയിൽ നിന്നുള്ള അംഗങ്ങളെയും രാജ്യസഭയിൽ നിന്നുള്ള അംഗങ്ങളെയും പ്രഖ്യാപിച്ച് സമിതി രൂപീകരിക്കുകയായിരുന്നു. ഗൗരവ് ഗൊഗോയ്, ഇമ്രാൻ മസൂദ്, കൃഷ്ണ ദേവരായുലു, മുഹമ്മദ് ജാവേദ്, കല്യാൺ ബാനർജി, ജഗദംബിക പാൽ, നിഷികാന്ത് ദുബെ, തേജസ്വി സൂര്യ, ദിലീപ് സൈകിയ, എ രാജ, ദിലേശ്വർ കമൈത്, അരവിന്ദ് സാവന്ത്, നരേഷ് മസ്‌കെ, അരുൺ ഭാരതി, അസദുദ്ദീൻ ഉവൈസി എന്നിവരാണ് ജെപിസിയിലേക്ക് നിയമിതരായ ലോക്സഭാംഗങ്ങൾ.

അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാൾ, അഭിജിത് ഗംഗോപാധ്യായ, ഡികെ അരുണ, മുഹമ്മദ് ജാവേദ്, മൗലാന മൊഹിബുള്ള നദ്വി, ലവു ശ്രീകൃഷ്ണ ദേവരായലു, സുരേഷ് ഗോപിനാഥ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ബ്രിജ് ലാൽ, ഡോ. മേധാ വിശ്രം കുൽക്കർണി, ഗുലാം അലി, ഡോ. രാധാ മോഹൻ ദാസ് അഗർവാൾ, സയ്യിദ് നസീർ ഹുസൈൻ, മുഹമ്മദ് നദീം ഉൽ ഹഖ്, വി വിജയസായി റെഡ്ഡി, എം. മുഹമ്മദ് അബ്ദുള്ള, സഞ്ജയ് സിംഗ്, ഡോ ധർമ്മസ്ഥല വീരേന്ദ്ര ഹെഗ്ഗഡെ എന്നിവരാണ് ജെപിസിയിൽ അംഗങ്ങളാകുന്ന രാജ്യസഭയിൽ നിന്നുള്ള പത്ത് എംപിമാർ.

വ്യാഴാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ ശക്തമായ വാദപ്രതിവാദങ്ങൾക്ക് ശേഷം ജെപിസിക്ക് വിടുകയായിരുന്നു. 1995ലെ നിലവിലുള്ള വഖഫ് നിയമത്തിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനാണ് നിർദിഷ്ട ഭേദഗതികൾ ലക്ഷ്യമിടുന്നതെന്ന് സർക്കാർ സഭയിൽ തറപ്പിച്ചുപറഞ്ഞു. അതേസമയം ബിൽ മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതാണെന്നും ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്നും പ്രതിപക്ഷം വാദിച്ചു.

Top