CMDRF

പാര്‍ലമെന്‍റ് സമ്മേളനം; വഖഫ് നിയമഭേദഗതി ബിൽ അവതരിപ്പിക്കുന്നതിൽ വ്യക്തതയായിട്ടില്ല

പാര്‍ലമെന്‍റ് സമ്മേളനം; വഖഫ് നിയമഭേദഗതി ബിൽ അവതരിപ്പിക്കുന്നതിൽ വ്യക്തതയായിട്ടില്ല
പാര്‍ലമെന്‍റ് സമ്മേളനം; വഖഫ് നിയമഭേദഗതി ബിൽ അവതരിപ്പിക്കുന്നതിൽ വ്യക്തതയായിട്ടില്ല

ഡൽഹി: പാര്‍ലമെന്‍റ് സമ്മേളനം ഇന്നും തുടരുമ്പോൾ വഖഫ് നിയമഭേദഗതി ബിൽ എപ്പോൾ അവതരിപ്പിക്കും എന്നതിൽ വ്യക്തയായിട്ടില്ല. വഖഫ് നിയമഭേദഗതി ബില്ലിന്‍റെ പകര്‍പ്പ് എം പിമാര്‍ക്ക് വിതരണം ചെയ്തതിനാല്‍ ബില്ല് അവതരണം വൈകാതെ നടക്കുമെന്ന് മാത്രമാണ് സൂചന. എന്നാൽ ഇന്നത്തെ അജണ്ടയില്‍ വഖഫ് നിയമഭേദഗതി ബിൽ ഉള്‍പ്പെടുത്തിയിട്ടില്ല.

അതിനാൽ ഇന്ന് ‘വഖഫ്’ അവതരണം ഉണ്ടാകാൻ സാധ്യത കുറവാണ്. ദുരന്ത നിവാരണ നിയമ ഭേദഗതി ബില്ലിന്മേലാകും ലോക് സഭയില്‍ ഇന്ന് പ്രധാനമായും ചര്‍ച്ച നടക്കുക. പാരിസ് ഒളിംപിക്സിൽ വിനിഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വിഷയവും പാർലമെന്‍റിൽ ഉയർന്നേക്കാം.

മുസ്ലീം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായാണ് വഖഫ് നിയമഭേദഗതി ബില്‍ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നടതക്കംനാല്‍പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്. ഉടന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്ന സൂചനകള്‍ ശക്തമാകുമ്പോള്‍, പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം ബില്‍ സൂക്ഷ്മ പരിശോധനയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Top