മാനന്തവാടിയിലും വഖഫ് നോട്ടീസ്

14ാം തീയതി വരെയാണ് എതിര്‍പ്പുകളുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം നല്‍കിയിരിക്കുന്നത്

മാനന്തവാടിയിലും വഖഫ് നോട്ടീസ്
മാനന്തവാടിയിലും വഖഫ് നോട്ടീസ്

മാനന്തവാടി: മാനന്തവാടിയിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ എട്ട് കുടുംബങ്ങള്‍ക്ക് വഖഫ് നോട്ടീസ്. രേഖകള്‍ അദാലത്തില്‍ ഹാജരാക്കണമെന്ന് പറഞ്ഞ് തലപ്പുഴയിലെ കുടുംബങ്ങളുടെ 47/1, 48/1 എന്നീ സര്‍വേ നമ്പറുകളിലുള്ള ഭൂമിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അവകാശവാദം ഉന്നയിച്ചിരിക്കുന്നത് 5.45 ഏക്കര്‍ ഭൂമിയിലാണ്.

14ാം തീയതി വരെയാണ് എതിര്‍പ്പുകളുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. 19ാം തീയതി അദാലത്തില്‍ പങ്കെടുക്കണമെന്നും പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ച് വഖഫ് ഭൂമി ഏറ്റെടുക്കുന്ന പ്രഖ്യാപനം വരുമെന്നുമാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.

Top