തൃശ്ശൂർ: മുനമ്പത്തിനും വയനാടിനും പിന്നാലെ തൃശ്ശൂരിലും വഖഫ് നോട്ടീസ്. ജില്ലയിലെ ചാവക്കാട്, ഗുരുവായൂർ, ഒരുമനയൂർ താലൂക്കുകളിലെ പത്തേക്കർ സ്ഥലം തിരിച്ചുപിടിക്കാനാണ് 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം, 50 കൊല്ലത്തിലേറെയായി തങ്ങൾ ജീവിക്കുന്ന മണ്ണ് വിട്ടുകൊടുക്കില്ലെന്ന് നോട്ടീസ് കിട്ടിയ കുടുംബങ്ങൾ വ്യക്തമാക്കി.