ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളില്‍ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ന്യൂനമര്‍ദം ശക്തി പ്രാപിച്ച് 25നു പുലര്‍ച്ചെ വടക്കന്‍ ഒഡീഷ, ബംഗാള്‍ തീരങ്ങള്‍ക്കിടയില്‍ കര തൊടുമെന്നാണ് അറിയിപ്പ്.

ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളില്‍ മുന്നറിയിപ്പ്
ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളില്‍ മുന്നറിയിപ്പ്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളില്‍ കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചെന്നൈ, കടലൂര്‍, നാഗപട്ടണം, എന്നൂര്‍, കാട്ടുപള്ളി, പാമ്പന്‍, തൂത്തുക്കുടി, പുതുച്ചേരി, കാരയ്ക്കല്‍ എന്നീ തുറമുഖങ്ങളിലാണു മുന്നറിയിപ്പ്.

Read Also: ചേലക്കരയില്‍ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ന്യൂനമര്‍ദം ശക്തി പ്രാപിച്ച് 25നു പുലര്‍ച്ചെ വടക്കന്‍ ഒഡീഷ, ബംഗാള്‍ തീരങ്ങള്‍ക്കിടയില്‍ കര തൊടുമെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ന്യൂനമര്‍ദം മാറുമെന്നും മുന്നറിയിപ്പുണ്ട്. ദാന എന്നാണു ചുഴലിക്കാറ്റിനു പേരിട്ടത്. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക മേഖലകളിലേക്കടക്കമുള്ള 28 ട്രെയിനുകള്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ റദ്ദാക്കി.

Top