CMDRF

എല്ലാ ജില്ലകൾക്കും മുന്നറിയിപ്പ്; രാത്രി വൈകിയും ശക്തമായ മഴയ്ക്ക് സാധ്യത

എല്ലാ ജില്ലകൾക്കും മുന്നറിയിപ്പ്; രാത്രി വൈകിയും ശക്തമായ മഴയ്ക്ക് സാധ്യത
എല്ലാ ജില്ലകൾക്കും മുന്നറിയിപ്പ്; രാത്രി വൈകിയും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: എല്ലാ ജില്ലകളിലും വരും മണിക്കൂറിലും രാത്രി വൈകിയും ഇടവേളകളോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. റഡാർ  ഡാറ്റാ പ്രകാരം പടിഞ്ഞാറൻ കാറ്റിന് കേരള തീരത്ത് മണിക്കൂറിൽ  പരമാവധി 75 കീ.മീ വരെ വേഗതയുണ്ട്. മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. 

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Top