അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. മഴയുടെ തീവ്രത 10 മുതല്‍ 20 ശതമാനം വരെ കൂടിയേക്കാം. കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. വരുന്ന പത്ത് വർഷത്തിനുള്ളിൽ മഴയുടെ അളവിലും മാറ്റമുണ്ടാവാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ മെറ്റീരിയോളജി വകുപ്പ് മേധാവി ഡോ. മുഹമ്മദ് അല്‍ അബ്രി പറഞ്ഞു.
കാലാവസ്ഥയുടെ മാറ്റങ്ങൾ കണക്കിലെടുത്ത് അതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്നും കൃത്യസമയത്ത് മുന്നറിയിപ്പുകൾ നൽകണമെന്നും അത് പാലിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.