മുഖക്കുരു വരാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ…

സ്ത്രീകളിൽ ആർത്തവ സമയത്തും ഹോർമോൺ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴും താടിയിൽ കുരുക്കൾ പ്രത്യക്ഷപ്പെടാം

മുഖക്കുരു വരാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ…
മുഖക്കുരു വരാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ…

രു പ്രത്യേക പ്രായത്തിൽ മുഖക്കുരു വരുകയും, വന്നു കഴിഞ്ഞാൽ അത് താനേ പോകുകയും ചെയ്യും. എന്നാൽ ചില കുരുക്കൾ അങ്ങനെയൊന്നും പോകുന്നവയല്ല. അതിനൊക്കെ കൃത്യമായ കാരണങ്ങളും ഉണ്ടാവും, പോഷകങ്ങളുടെ അഭാവം, ഫാറ്റി ആസിഡ്, സിങ്ക്, ജീവകം എ ഇവയുടെ അഭാവം മൂലം മുഖക്കുരു വരാം. കൂടാതെ പഞ്ചസാരയുടെയും പാൽ ഉൽപ്പന്നങ്ങളുടെയും ഉപയോഗം മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടാൻ കാരണമാകും.

ഉയർന്ന അളവിൽ മധുരം കഴിക്കുന്നത് രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടാൻ കാരണമാകും. ഇത് ചർമ്മത്തിൽ വീക്കവും എണ്ണമയവും കൂട്ടുന്നു. ഇത് കുരുക്കൽ പ്രത്യക്ഷപ്പെടാൻ കാരണമാകുന്നു. ഹോർമോൺ അളവു കൂടുതലുള്ള പാൽ ഉൽപ്പന്നങ്ങൾ കഴിക്കുന്നതും മുഖത്ത് കുരുവരാൻ കാരണമാകും. സിങ്ക്, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മസംരക്ഷണത്തിന് ഗുണം ചെയ്യും.

Also Read: ശരീരഭാരം ശ്വാസകോശ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു; പുതിയ പഠനം

സിങ്കിൽ ആന്റി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ സെബം ഉൽപാദനം നിയന്ത്രിക്കാനും സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ സി- മികച്ച ആന്റി-ഓക്‌സിഡന്റ് ആണ്. ഇത് ചർമ്മത്തെ ഓക്‌സിഡേറ്റീവ് സ്ട്രസ്സിൽ നിന്നും സംരക്ഷിക്കും. കൂടാതെ, നന്നായി വെള്ള കുടിക്കുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും നിങ്ങളുടെ ചർമ്മത്തെ സംക്ഷിക്കാൻ സഹായിക്കും. മുഖത്തെ ഓരോ ഇടങ്ങളിലെയും കുരുക്കൾ ഓരോ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്.

Pimple on forehead

നെറ്റി

ദഹനക്കേട്, നിർജ്ജലീകരണം, മാനസിക സമ്മർദ്ദം എന്നിവ കാരണം നെറ്റിയിൽ കുരുക്കൾ പ്രത്യക്ഷപ്പെടാം. മുടിക്ക് വേണ്ടി ഉപയോ​ഗിക്കുന്ന ചില ഉൽപ്പന്നങ്ങളും നെറ്റിയിലെ കുരുക്കൾക്ക് കാരണമാകാറുണ്ട്.

കവിൾ

കവിളിൽ കൂടുതലും കുരുക്കൾ വരാൻ കാരണം അണുബാധയാകും. നിരന്തരം കൈകൾ തൊടുന്ന ഭാ​ഗം, ഫോൺ സ്ക്രീൻ കവിളിൽ ചേർത്തു പിടിക്കുന്നത്, അന്തരീക്ഷ മലിനീകരണവുമൊക്കെ പെട്ടെന്ന് ബാക്ടീരിയ ഉണ്ടാകാൻ കാരണമാകുന്നു ഇവ ചർമ്മത്തിൽ അസ്വസ്ഥയുണ്ടാക്കുകയും കുരുക്കൾ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.

pimples on cheek

താടി, കഴുത്ത്

സ്ത്രീകളിൽ ആർത്തവ സമയത്തും ഹോർമോൺ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴും താടിയിൽ കുരുക്കൾ പ്രത്യക്ഷപ്പെടാം. ദഹന പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴും ഇറുകിയ വസ്ത്രം ധരിക്കുമ്പോഴും താടിയിൽ കുരുക്കൾ ഉണ്ടാകാം. കഴുത്തിൽ കുരുക്കൾ വരുന്നതും ഹോർമോൺ പ്രശ്‌നങ്ങളെ തുടർന്നാകാം.

മൂക്ക്

മൂക്കിൽ കുരു വരുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെയോ കരൾ രോഗങ്ങളുടെയോ ലക്ഷണമാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

Top