അച്ചടക്ക ലംഘനം; നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് താക്കീത്

ആദ്യമായി അല്ല സഭയിൽ ഇത്തരം സംഭവമുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

അച്ചടക്ക ലംഘനം; നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് താക്കീത്
അച്ചടക്ക ലംഘനം; നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് താക്കീത്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ പ്രതിഷേധത്തിൽ നാല് പ്രതിപക്ഷ എം.എൽ.എമാർക്ക് താക്കീത്. മാത്യു കുഴല്‍നാടന്‍, ഐ.സി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണ് സ്പീക്കർ താക്കീത് ചെയ്തത്. മന്ത്രി എം.ബി.രാജേഷാണ് നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.

അതിനിടെ, ഇന്നും സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർമുണ്ടായി. ആർഎസ്എസ്- എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു. 12 മണി മുതൽ 2 മണിക്കൂർ ചർച്ചയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകിയ മുഖ്യമന്ത്രി ഇന്നലത്തെ സാഹചര്യം ആവർത്തിക്കരുതെന്നും പ്രതിപക്ഷത്തോട് പറഞ്ഞു.

Also Read: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് പൂര്‍ത്തിയാകും

അതേസമയം മന്ത്രിയുടെ പ്രമേയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തി. ആദ്യമായി അല്ല സഭയിൽ ഇത്തരം സംഭവമുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ ഇവർക്കെതിരെ നടപടി വേണമെന്ന പ്രമേയം മന്ത്രി എംബി രാജേഷാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

Top